കൊറോണ വൈറസ് ;ലോകത്താകമാനം മരിച്ചവരുടെ എണ്ണം 11000 കടന്നു

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വീണ്ടും ഉയർന്നു ലോകത്താകമാനം 11398 പേരാണ് ഇതിനോടകം കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലാണ് 4032 പേർ ഇറ്റലിയിൽ കോവിഡ് 19 ബാധിച്ച് മരണത്തിന് കീഴടങ്ങി. ഇന്നലെ മാത്രം 627 പേരാണ് ഇറ്റലിയിൽ മരിച്ചതെന്നാണ് വിവരം. ആറായിരത്തിലധീകം പേർക്ക് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സ്‌പെയിനിൽ ഇന്നലെ മാത്രമായി 262 പേർ മരിച്ചതായും,ചൈനയിൽ 7 പേര് മരിച്ചതായും റിപ്പോർട്ടുകളുണ്ട്. കർശന നിയന്ത്രണങ്ങൾക്കിടയിലും സ്‌പെയിനിൽ മരണ നിരക്ക് ഉയരുകയാണ് എന്നാൽ ചൈനയിൽ നിന്ന് വരുന്ന വാർത്തകൾ ആശ്വാസജനകമാണ്. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിൽ മരണ നിരക്ക് കുറഞ്ഞിരിക്കുകയാണ്.

ഇറാനിൽ സ്ഥിതി മോശമായി തുടരുന്നു. 1433 പേര് തിനോടകം ഇറാനിൽ മരണത്തിന് കീഴടങ്ങി. ബ്രിട്ടനിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് . സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാം അടച്ചിടാൻ അധികൃതർ കർശന നിർദേശം നൽകിയിരിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു