ഡോ. ​ലീ വെ​ന്‍​ലി​യാ​ങ് ന​ല്‍​കി​യ മു​ന്ന​റി​യി​പ്പ് ചൈന അവഗണിച്ചതാണ് ഈ വലിയ ദുരന്തത്തിന് കാരണമായത്

വു​ഹാ​ന്‍: ലോകത്താകമാനം ഭീതി വിതയ്ക്കുകയും പതിനായിരത്തിലദികം പേരുടെ ജീവനെടുക്കുകയും ചെയ്ത കൊറോണ വൈറസിനെ കുറിച്ച് ഡോ. ​ലീ വെ​ന്‍​ലി​യാ​ങ് ന​ല്‍​കി​യ മു​ന്ന​റി​യി​പ്പ് ചൈന അവഗണിച്ചതാണ് ഈ വലിയ ദുരന്തത്തിന് കാരണമായത്. ഡോ. ​ലീ വെ​ന്‍​ലി​യാ​ങ് ന്റെ മുന്നറിയിപ്പ് അവഗണിക്കുക മാത്രമല്ല അദ്ദേഹത്തിനെതിരെ വ്യാജ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ച് കേസെടുക്കുകയും ചെയ്തിരുന്നു.

ഡോ. ​ലീ വെ​ന്‍​ലി​യാ​ങ് സെ​ന്‍​ട്ര​ല്‍ ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​നാ​ണ്. അദ്ദേഹത്തിന്റെ ഹോസ്പിറ്റലിൽ വന്നിരുന്ന ചിലരിൽ അദ്ദേഹം കൊറോണ വൈറസിനെ കണ്ടെത്തി. സാർസ് പോലുള്ള രോഗമവുമായി തന്റെ അടുക്കൽ രോഗികൾ എത്തിയ വി​വ​രം സു​ഹൃ​ത്തു​ക്ക​ളാ​യ ഡോ​ക്ട​ര്‍​മാ​രു​മാ​യി ഡി​സം​ബ​ര്‍ 30നു ​മു​മ്ബ് ത​ന്നെ അ​ദ്ദേ​ഹം അറിയിച്ചിരുന്നു. ഇ​ക്കാ​ര്യം അ​ധി​കൃ​ത​രുടെ ശ്രദ്ധയിൽ പെടുത്തണമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. കൂടാതെ ത​ന്‍റെ ആ​ശ​ങ്ക​ക​ള്‍ അ​ദ്ദേ​ഹം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുകയും ചെയ്തു.

പക്ഷെ അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണ് ഉണ്ടായത്. അടുത്ത ദി​വ​സ​ങ്ങ​ളി​ല്‍ അദ്ദേഹത്തിന്റെ കണ്ടെത്തലും ആശങ്കകളും ശരിവയ്ക്കുന്ന തരത്തിലായിരുന്നു കാര്യങ്ങളുടെ പോക്ക്. ഈ സത്യം അധികൃതർ മനസിലാക്കുമ്പോഴേക്കും ഡോ. ​ലീ വെ​ന്‍​ലി​യാ​ങ് ഉ​ള്‍​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ ചൈ​ന​യി​ല്‍ മരണപ്പെട്ടിരുന്നു. എന്നാൽ സത്യം മനസിലാക്കിയ അധികൃതർ ലീയുടെ കുടുംബത്തോട് മാപ്പ് അപേക്ഷിച്ചിരിക്കുകയാണ്.