കോവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്നു ലോകാരോഗ്യ സംഘടന

കൊറോണ വൈറസിനെ നേരിടാനുള്ള ശക്തമായ രാഷ്ട്രീയം തന്നെയാണ് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടന. അതിനയായി ഇന്ത്യയ്ക്ക് ബ്രഹത്തായ ശേഷിയുണ്ടെന്നും ലോകാരോഗ്യ സംഘടനാ എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ ജെ റയാൻ പറഞ്ഞു. വസൂരി, പോളിയോ പോലുള്ള ലോകത്തെ പോലും ഞെട്ടിച്ച മഹാമാരികളെ ഇല്ലായ്മ ചെയ്ത അനുഭവ സമ്പത്തുള്ള രാഷ്ട്രമാണ് ഇന്ത്യ. കൊറോണ പോലെയുള്ള വൈറസുകളുടെ ഭാവി തീരുമാനിക്കുന്നത് ഇന്ത്യ പോലുള്ള ജനസംഖ്യാ പെരുപ്പമുള്ള രാജ്യങ്ങളിൽ സംഭവിക്കുന്നത് അനുസ്‌തൃതമായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ജനകീയ കൂട്ടായ്മകൾ അണിനിരക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അതിനാൽ ഇന്ത്യയ്ക്ക് വളരെയധികം ശേഷിയുണ്ടെന്നും അദ്ദേഹം വ്യെക്തമാക്കി.