കൊറോണ വൈറസിൽ വിറങ്ങലിച്ച് അമേരിക്ക ; മറ്റ് രാജ്യങ്ങളോട് സഹായമഭ്യർത്ഥിച്ച് അമേരിക്ക

കൊറോണ വൈറസ് അമേരിക്കയിൽ രൂക്ഷമായി തുടരുന്നു. വൈറസ് ബാധിതരുടെ എണ്ണവും മരണ സംഖ്യയും ഉയരുന്ന സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ച് അമേരിക്ക രംഗത്ത്. പരിശോധന കിറ്റുകൾ അടക്കമുള്ള സംവിധാനങ്ങൾ നൽകാൻ ദക്ഷിണ കൊറിയയോട് അമേരിക്ക അഭ്യർത്ഥിച്ചു.

കൊറോണ വൈറസ് ചൈനയിൽ ചെറിയ രീതിയിൽ കുറവ് വന്നിട്ടുണ്ടെങ്കിലും. ഇറ്റലിയെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ് മരണ സംഖ്യ ഏറ്റവും കൂടുതൽ ഇറ്റലിയിലാണ്. അമേരിക്ക രോഗ ബാധിതരുടെ കേന്ദ്രമാകുന്നു എന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സംശയം തോന്നുന്ന എല്ലാവരെയും പരിശോധിക്കാൻ തയ്യാറായിട്ടുള്ളത്. എന്നാൽ പരിശോധന കിറ്റുകളുടെ അഭാവം മൂലമാണ് ഇത്തരത്തിൽ മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ സഹായാഭ്യർത്ഥന അമേരിക്ക നടത്തിയിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു