കോവിഡ് 19: ഇതുവരെ മരണം 18910, രോഗം ബാധിച്ചവർ നാലേകാൽ ലക്ഷം പേർ

കൊറോണ വൈറസ് അന്താരാഷ്ട്ര തലത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ മരണം 18910 ആയി ഉയരുകയും രോഗബാധിതരുടെ എണ്ണം 423621 ആയി ഉയരുകയും ചെയ്തു. കൂടാതെ രോഗം ബാധിച്ചവരിൽ 109154 പേർക്ക് ഭേദമാവുകയും ചെയ്തിട്ടുണ്ട്. കോവിഡ് വൈറസ് ആദ്യമായി സ്ഥിതീകരിച്ച ചൈനയിൽ വൈറസിന്റെ വ്യാപ്തി കുറഞ്ഞിട്ടുണ്ട്. പുതിയതായി നാല് മരണമേ ചൈനയിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളു.

എന്നാൽ ഇറ്റലിയിൽ നിലവിൽ 6820 പേർ മരണപ്പെട്ടിട്ടുണ്ട്. മൂന്നാമത് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ട രാജ്യം സ്‌പെയിൻ ആണ്. ഇവിടെ 2991 പേർ മരണപ്പെട്ടു. അമേരിക്കയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 784 ആയി ഉയർന്നു.