കോവിഡ് 19: സ്‌പെയിനിൽ 24 മണിക്കൂറിനിടയിൽ മരിച്ചത് 514 പേർ

കൊറോണ ഭീതിയിൽ കഴിയുന്ന സ്‌പെയിനിൽ 24 മണിക്കൂറിനുള്ളിൽ മരിച്ചു വീണത് 514 പേരാണ്. സ്‌പെയിനിലെ ലേയൂസേരയിലെ നഴ്‌സിങ് ഹോമുകൾ സൈനികർ ആണുവിമുക്തമാക്കിയപ്പോൾ കുമിഞ്ഞു കൂടി കിടക്കുന്ന മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സ്‌പെയിനിൽ ഇതുവരെ കൊറോണ ബാധിച്ചു മരിച്ചത് 2700 പേരാണ്.

കൊറോണ ബാധിതരുടെ എണ്ണം 39600 കവിഞ്ഞു. മൃതദേഹങ്ങൾ കൂടിയതിനെ തുടർന്ന് ഇവ സൂക്ഷിക്കാനായി ഒരു പൊതു സ്കേറ്റിങ് റിംഗ് ഏറ്റെടുത്തു. സ്‌പെയിനിന്റെ തലസ്ഥാനമായ സ്പാനിഷിൽ മാത്രം 1535 പേരാണ് മരണപ്പെട്ടത്. നിലവിലേ സാഹചര്യം മറികടക്കാൻ അടിയന്തിര നടപടികൾ കൈകൊള്ളേണ്ടി വരുമെന്നും ആരോഗ്യ അടിയന്തിര കേന്ദ്രം മേധാവി ഡോ ഫെർണാണ്ടോ സിമോൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.