കൊറോണ പകരില്ല എന്ന് തെളിയിക്കാൻ ടോയിലറ്റ് സീറ്റ് നക്കിയ യുവാവ് ഹോസ്പിറ്റലിൽ

ന്യൂയോര്‍ക്ക്; സോഷ്യൽ മീഡിയയിൽ കൊറോണ ചലഞ്ച് നടത്തിയ യുവാവിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊറോണ പകരില്ലെന്ന് വെല്ലുവിളിച്ച് ടിക് ടോക്ക് ചലഞ്ച് നടത്തിയ യുവാവിനാണ് ഇപ്പോൾ കൊറോണ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വീഡിയോ ഫ്‌ലാറ്റ് ഫോമ ആയ ടിക് ടോക്കിൽ കൊറോണ വൈറസിനെ വെല്ലുവിളിച്ചും വൈറസ് ബാധയെ പരിഹസിച്ചും ചലഞ്ച് പ്രത്യക്ഷപ്പെട്ടത് നിമിഷ നേരം കൊണ്ട് ആളുകൾ ചലഞ്ച് ഏറ്റെടുക്കുകയും ചെയ്തു.

വീടുകളിലെയോ പൊതു ഇടങ്ങളിലെയോ ആളുകൾ ഉപയോഗിക്കുന്ന സാധനങ്ങൾ,ടോയ്‌ലറ്റിന്റെ സീറ്റ് തുടങ്ങിയവ നക്കിയും വൈറസ് പടരില്ല എന്ന് തെളിയിക്കാനാണ് ചലഞ്ച് ചെയ്യുന്നത്. ഇതിനെതിരെ വ്യാപകമായി വിമര്‍ശനം ഉണ്ടായിട്ടും ചിലർ അതൊന്നും കാര്യമാക്കാതെ ചലഞ്ചിൽ ഏർപ്പെടുകയും രോഗബാധിതരാകുകയുമാണ്.

സോഷ്യല്‍ മീഡിയയിൽ താരമായ ഗെഷോണ്‍ മെന്‍ഡസും ഈ ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വന്നിരുന്നു. കൊറോണ വൈറസ് ടോയ്‌ലറ്റ് സീറ്റിലൂടെ പകരില്ലെന്ന് കാണിക്കാൻ വേണ്ടി ഇയാൾ ടോയിലറ്റ് സീറ്റ് നക്കുകയും നക്കുന്ന വീഡിയോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

പക്ഷെ കൊറോണ വൈറസ് ടെസ്റ്റ് നടത്തിയപ്പോഴാണ് കളി കാര്യമായ വിവരം യുവാവ് അറിയുന്നത്. കൊറോണ പരിശോധന ഫലം പോസിറ്റിവ് ആയ യുവാവ് ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. തനിക്ക് കൊറോണ ബാധിച്ചെന്ന് യുവാവ് തന്നെയാണ് പുറത്തുവിട്ടത്. ടോയിലറ്റ് സീറ്റ് നാക്കിയതിന് ശേഷമാണ് ഇയാൾക്ക് കൊറോണ ബാധിച്ചത് എന്നാൽ ടോയിലറ്റ് സീറ്റ് വഴി ആണോ പടർന്നത് എന്നതിൽ വ്യക്തതയില്ല.

അഭിപ്രായം രേഖപ്പെടുത്തു