കാറോടിക്കാൻ കൈകൾ എന്തിന് ; ഇരു കൈകളും നഷ്ടപെട്ട പെൺകുട്ടി കാർ ഓടിക്കുന്ന വീഡിയോ വൈറലാകുന്നു

ഇന്നത്തെ കാലത്ത് കാർ ഓടിക്കുന്ന നിരവധി വനിതകളുണ്ട്. എന്നാൽ ഓടിക്കാൻ പേടിയുള്ള നിരവധി സ്ത്രീകളും സമൂഹത്തിലുണ്ട്. പക്ഷെ അവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് ഇരു കൈകളും ഇല്ലാത്ത ഒരു വനിത കാർ ഓടിക്കുന്ന വീഡിയോ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. തന്റെ ഇരു കൈകളും നഷ്ടപ്പെട്ടിട്ടും ആത്മവിശ്വാസം കൈവിടാതെ ഇരുകാലുകൾ കൊണ്ട് ഈ യുവതി തന്നെ തന്റെ സ്വന്തം കാർ ഓടിക്കുകയാണ്.

കാലുകൾ കൊണ്ട് കാറിന്റെ ഡോർ തുറക്കുകയും സീറ്റിൽ ഇരുന്ന ശേഷം കാലുകൾ ഉപയോഗിച്ച് സീറ്റു ബെൽറ്റ്‌ ധരിക്കുകയും കീ ഉപയോഗിച്ച് കാർ സ്റ്റാർട്ട്‌ ചെയ്ത് ഗിയർ മാറ്റി തന്റെ വൈകല്യങ്ങളെ പോലും ഇല്ലായ്മ ചെയ്തുകൊണ്ടുള്ള ഡ്രൈവിംഗ് കാണുന്നവർ ഈ വനിതയ്ക്ക് സല്യൂട്ട് കൊടുക്കുകയാണ്. യുവതിയുടെ വീഡിയോയിലൂടെ മനസിലാകുന്നത് ആര്ക്കും ഏത് പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്യാൻ സാധിക്കും എന്നതാണ്. വീഡിയോ കാണാം