കൊറോണ വൈറസിനെ പറ്റി നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 സത്യങ്ങൾ

കൊറോണക്ക് വേണ്ടി പുതിയ ഒരു വാക്സിൻ കണ്ടെത്തി?
തെറ്റ്. നിലവിൽ ഒരു വാക്സിനും കോറോണക്ക് എതിരായി കണ്ടെത്തിയിട്ടില്ല എന്നതാണ് സത്യം പക്ഷെ ഇസ്രായിൽ ഉൾപ്പടെ പല രാജ്യങ്ങളും വാക്സിൻ കണ്ടെത്താൻ ഉള്ള പരീക്ഷണ നടപടികൾ തുടങ്ങിയെന്നാണ് റിപോർട്ടുകൾ പുറത്തുവരുന്നത്

കൊറോണ വൈറസ് വരാതെ ഇരിക്കാൻ നാരങ്ങ- ഇഞ്ചി എന്നിവ അരച്ച് തൊണ്ടയിൽ കൊള്ളുക,ഉപ്പു വെളളം കൊള്ളുക,തൊണ്ട എപ്പോളും നനവ് ഉള്ള രീതിയിൽ വെക്കുക?

തെറ്റ്. മുകളിൽ പറഞ്ഞ വസ്തുക്കൾ ഒന്നും തന്നെ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല.നിലവിൽ ആരോഗ്യമേഖല നിർദേശിക്കുന്നത് വിശ്രമ ജീവിതം നയിക്കാനാണ്.ഇടക്ക് ഇടക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക,തുമ്മുമുപ്പോളും ചുമ്മാകുംമ്പോളും കൈ വെച്ച് മറച്ചു പിടിക്കാനും നിർദേശിക്കുന്നു.

കൊറോണ വൈറസ് ആരെങ്കിലും ഉണ്ടാക്കിയതാണോ?
അല്ല, വൈറസ് ഓരോ സമയം കഴിയുമ്പോളും അതിന് മാറ്റമുണ്ടാകും,ഇ വൈറസ് പകർന്നത് പന്നികൾ,വവ്വാലുകൾ തുടങ്ങിയ പക്ഷികളിൽ നിന്നുമാകാം എന്നും കണക്ക് കൂട്ടുന്നു.

ചൈനയിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ അതുവഴിയും വൈറസ് വരും?
തെറ്റ്,നിലവിൽ ശാത്രലോകം പറഞ്ഞു വെക്കുന്നത് നനവ് ഉണ്ടെങ്കിൽ വൈറസിന് വളരാൻ സാധിക്കും എന്നാണ് തുടർച്ചയായ 14മണിക്കൂർ നനവ് ഇല്ലാതെ ഇരുന്നാൽ വൈറസ് ഇല്ലാതെയായി പോകും എന്നും കണക്ക് കൂട്ടുന്നു.

മാസ്ക് വഴി കോറോണയിൽ നിന്നും രക്ഷനേടാൻ സാധിക്കുമോ?
അതെ, N95 തരത്തിൽ ഉള്ള മാസ്കുകൾ നല്ല കട്ടി ഉള്ളവയാണ് അത് ധരിക്കുന്നത് വഴി പകരുന്നത് തടയാൻ സാധിക്കും.രോഗികളും രോഗികളുമായി സഹകരിക്കുന്നവരുമാണ് മാസ്ക് കൂടുതലായി ധരിക്കേണ്ടത്