പുറത്തിറങ്ങുന്നവർക്ക് ശാസനയുമായി കുട്ടികുറുമ്പി; വീഡിയോ വൈറല്‍

കൊറോണയെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡോൺ ഇപ്പോൾ ഒരുപാട് വ്യക്തികൾ ഏറ്റെടുത്തിരുക്കുകയാണ്. സാമൂഹിക വ്യപനം തടഞ്ഞാൽ മാത്രമേ ഇത്തരം രോഗങ്ങളെ നിയന്ത്രിക്കാനാകുകയുള്ളു. നിരവധി ആളുകൾ മുന്കരുതലുകളുമായി സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റുമായി മുന്നറിയിപ്പുമായി വന്നിട്ടുണ്ട്.

ഇപ്പോൾ ഇതാ ഒരു കൊച്ചുകുട്ടി ലോക്ക്ഡൌൺ കാലത്ത് ഇറങ്ങി നടക്കുന്ന വ്യക്തികളെ ശാസിക്കുന്ന വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. മലബാറുകാരിയായ ഈ കുട്ടി രോഗം ആർക്കും പടർത്തരുതെന്നും കുട്ടികൾക്ക് പഠിക്കണം, ആളുകൾക്കെ പണിക്കുപോകണം, കുട്ടികളെയും മുതിർന്നവരെയും പുറത്തുനിന്നു കൊറോണയേ കൊണ്ടുവന്നു ബുദ്ധിമുട്ടിക്കരുതെന്നും പറഞ്ഞുകൊണ്ട് ശാസിക്കുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങൾ നിറഞ്ഞിരിക്കുന്നത്