ലോകത്ത് ആദ്യമായി കൊറോണ ബാധിച്ചത് വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിക്ക്: റിപ്പോർട്ടുമായി അമേരിക്കൻ മാധ്യമം

ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപിക്കുമ്പോൾ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിൽ നിന്നുമാണെന്നു എല്ലാവര്ക്കുമറിയാം. എന്നാൽ ആദ്യമായി ചൈനയിലെ ആരിലാണ് രോഗം സ്ഥിതീകരിച്ചതെന്നുള്ള കാര്യം മാത്രം പലർക്കും അറിയില്ല. ചൈനയിലെ വുഹാനിലെ മൽസ്യ മാർക്കറ്റിലെ ചെമ്മീൻ വില്പനക്കാരിയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിതീകരിച്ചതെന്നു അമേരിക്കൻ ജേര്ണലിസ്റ്റായ വാൾസ്ട്രീറ്റ് ജേർണൽ പറയുന്നു. ഇവർക്ക് ജലദോഷവും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ഡിസംബറിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ ക്ലിനിക്കിൽ നിന്നും ചികിത്സ തേടിയിട്ടും പനിയും ജലദോഷവും മാറാഞ്ഞതിനെ തുടർന്ന് വൈ ഇലവൻത് ഹോസ്പിറ്റലിൽ ഇവർ ചികിത്സ തേടുകയായിരുന്നു. ഒടുവിൽ അവരുടെ അസുഖം ഗുരുതരമാവുകയും തുടർന്ന് വുഹാനിലെ യൂണിയൻ ഹോസ്പിറ്റലിൽ പോകുകയായിരുന്നു. അപ്പോളേക്കും ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിരവധി ആളുകൾ ഗുരുതരാവസ്ഥയിൽ ചികിത്സ തേടിയെത്തിയത്. വുഹാനിലെ ഈ സമുദ്രോല്പാദന മാർക്കറ്റിൽ നിന്നുമാണ് കൊറോണ വൈറസിന് തുടക്കം കുറിച്ചത്. തുടർന്ന് മാർക്കറ്റ് അടച്ചു പൂട്ടുകയായിരുന്നു. എന്നാൽ ജനുവരിയിലേക്കു വൈ രോഗമുക്തി തേടി.

താനുമായി അടുത്ത് ഇടപെഴകിയവർക്കും അസുഖം ബാധിച്ചതായും വൈ പറയുന്നു. മാർക്കറ്റിലെ പൊതു ശൗചാലയത്തിൽ നിന്നുമാണ് അസുഖം പിടിപെട്ടതെന്നാണ് വൈ പറയുന്നത്. ഇത്തരത്തിൽ നിരവധി ആളുകൾ പിന്നീട് ചികിത്സ തേടുകയായിരുന്നു. എന്നാൽ വൈയ്ക്കാണ് ആദ്യമായി രോഗം പിടിപെട്ടതെന്ന കാര്യത്തിലും ഉറപ്പിച്ചു പറയാൻ സാധിക്കില്ലെന്നും വാൾട്ട്സ്ട്രീറ്റ് ജേർണലിസ്റ്റ് റിപ്പോർട്ട് പറയുന്നു.