അല്പം എരി ഉണ്ടേൽ എന്താ ഔഷധഗുണവും വിലയും വേറെ ലെവൽ അല്ലേ

നമ്മുടെ നാട്ടിൻപുറത്ത് എല്ലാം ധാരാളമായി കാണുന്ന ഒരു കുഞ്ഞൻ ഔഷധഗുണമുള്ള മുളകാണ് കാന്താരി മുളക്.പണ്ട് വീടിന് പരിസരത്തും വസ്തുവിലും എല്ലാം ഇ ഇത്തിരി കുഞ്ഞനെ കാണാറുണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഇതിന്റെ ലഭ്യത വളരെ കുറവാണ് പലരും ഇ മുളകിന്റെ ഔഷധ ഗുണം ശ്രദ്ധിക്കാതെ പോകുന്നു.കിലോയ്ക്ക് 100 രൂപക്ക് മുകളിൽ വരുന്ന ഇ ഇത്തിരി കുഞ്ഞന് ഒരുപാട് ഗുണങ്ങൾ ഉണ്ട്.

ദഹനപ്രക്രിയ,ചില സമയത് വേദന സംഹാരിയുമായി ഇ കാന്താരി മുളക് പ്രവർത്തിക്കുന്നു.ആയുർവേദത്തിലും മറ്റും വലിയ രീതിയിൽ സ്വീകാര്യമായ ഒരു മരുന്ന് കൂടെയാണ് കാന്താരി മുളക്.കൊളസ്‌ട്രോൾ വരുന്നത് തടയുക, രക്ത കുഴലുകൾ കട്ടിയാകുന്നത് തടയുക തുടങ്ങിയതും ഇവന്റെ സവിശേഷതകളാണ്. ഹൃദ്രോഹം ഉണ്ടാകുന്നത് തടയാനും ഇവ സഹായിക്കുന്നു.ധാരാളമായി ഇ മുളകിൽ വൈറ്റമിൻ സി കാണുന്നുണ്ട്.