പാചകം സെ ക്സ് പോലെയാണ്: കഴിക്കുമ്പോൾ ആസ്വദിക്കാമെന്നു ഹരീഷ് വാസുദേവൻ

ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട് എല്ലാവരും വീട്ടിൽ വെറുതെയിരിക്കുക ആണെന്നും അപ്പോൾ വീട്ടിലെ അമ്മയെയും ഭാര്യയെയുമൊക്കെ മാറ്റി നിർത്തി ആണുങ്ങൾ അടുക്കളയിൽ കേറട്ടെയെന്നാണ് ഹരീഷ് വാസുദേവൻ പറയുന്നത്. കൂടാതെ പാചകം സെക്സ് പോലെയാണെന്നും ഫോർപ്ലേ നന്നായി ദീർഘിപ്പിച്ചാൽ സെക്സ് ആസ്വാദ്യകരമാക്കാം എന്ന് പറയുന്നതുപോലെ, നന്നായി കഷ്ടപ്പെട്ട് വിഭവങ്ങൾ ഉണ്ടാക്കിയാൽ തിന്നുമ്പോൾ ആസ്വദിക്കാമെന്നും ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

മലയാളി ആണുങ്ങൾക്ക് സമയം പോകാൻ…

ലോക്ക്ഡൗണ് കാലത്ത് സമയം പോകുന്നില്ല എന്ന പരാതിയുണ്ടോ? ഭാര്യയെ / അമ്മയെ അടുക്കളയിൽ നിന്ന് ഇറക്കി വിടുക. അവർ കുറച്ചുദിവസം TV കാണട്ടെ. അല്ലെങ്കിൽ പുസ്തകം വായിക്കട്ടെ. അടുക്കളയിൽ അഡ്വൈസറി സ്ഥാനം വഹിക്കട്ടെ.. മലയാളത്തിന്റെ മഹാനടൻ മമ്മുട്ടി വരെ അടുക്കളയിൽ കയറിയ സ്ഥിതിക്ക് നമുക്കും കയറാം.

എന്റെ കാര്യം പറയാം. രാവിലെ കാപ്പി ഉണ്ടാക്കി കുടിച്ച്, അൽപ്പം ഫേസ്‌ബുക്ക് ഒക്കെ നോക്കിയ ശേഷം അടുക്കളയിൽ കയറി പ്രാതൽ ഉണ്ടാക്കാൻ തുടങ്ങുക. ദോശ, ചപ്പാത്തി, അതിനുള്ള കറി, ചമ്മന്തി, പതിവില്ലാത്ത പണി ആയതുകൊണ്ട് 2 മണിക്കൂർ എടുക്കും. കുളിച്ചു വന്നു കഴിച്ചു കഴിഞ്ഞു പാത്രം കഴുകണം. അപ്പോഴക്കും 11.30 മണിയാകും. ചോറും കറികളും വെയ്ക്കാൻ തുടങ്ങിയാൽ 1 മണിയാകും ഒന്ന് തീരാൻ. അല്പമൊന്നു വിശ്രമിച്ചു കഴിയുമ്പോൾ ഊണ് കഴിക്കാറാകും. അത് കഴിഞ്ഞു പാത്രം കഴുകി വെച്ചു വന്നിരിക്കുമ്പോൾ 3.30 മണി. ഒന്നര മണിക്കൂർ സോഷ്യൽ മീഡിയ / വായന. അത് കഴിയുമ്പോൾ വൈകിട്ട് കാപ്പി/ചായ. അപ്പോഴേയ്ക്കും 10 വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലായി 200 മെസേജ് വന്നിട്ടുണ്ടാകും.. ഫേസ്‌ബുക്കിൽ ഒരു പോസ്റ്റ് ഇടാം.. അതൊക്കെ നോക്കി ഒരു മണിക്കൂർ കഴിയുമ്പോൾ അത്താഴം ഉണ്ടാക്കാറായി. അത് കഴിയുമ്പോൾ കഴിക്കാറായി.. പാത്രം കഴുകി വന്നിരിക്കുമ്പോൾ ക്ഷീണമായി.. വീട്ടിലേക്കും സുഹൃത്തുക്കളെയും ഒന്ന് വിളിച്ച് വർത്തമാനം പറഞ്ഞു കഴിയുമ്പോൾ കിടക്കാറായി.. ചിലപ്പോൾ ഒരു സിനിമ.. അമ്മയെ നമിച്ചാണ് ഓരോ ദിനവും കഴിയുന്നത്..

പാചകം സെക്‌സ് പോലെയാണ്. ഫോർപ്ലേ നന്നായി ദീര്ഘിപ്പിച്ചാൽ സെക്‌സ് ആസ്വാദ്യകരമാക്കാം എന്നു പറയുന്നത് പോലെ, നന്നായി കഷ്ടപ്പെട്ട് ഉണ്ടാക്കേണ്ട വിഭവങ്ങൾ സമയമെടുത്ത് ഉണ്ടാക്കിയാൽ തിന്നുമ്പോൾ ആസ്വദിക്കാം.. സമയവും പോകും.. ഓരോ ദിവസവും ഓരോ കറികൾ പരീക്ഷിക്കുക.. പഠിക്കുക..

ഇനി സ്ഥിരമായി അടുക്കളയിൽ പങ്കാളിത്തം ആയിക്കോളും.

വിഭവങ്ങൾ കുറച്ചു മാത്രം എടുക്കുക, ഇനിയും 2 ആഴ്ച പോകാനുണ്ട്.
(വിശന്നിരിക്കുന്നവരെ ഓർത്ത് ഫോട്ടോകൾ ഇടുന്നില്ല)