ഈ ബ്ലഡ് ഗ്രൂപ്പുകാർ കരുതിയിരിക്കുക, ഇവർക്ക് കൊറോണ വരാൻ സാധ്യത കൂടുതലെന്ന് പഠനം

കൊറോണ വൈറസ് പടരുന്ന സാഹചര്യം ദിവസംതോറും കൂടി വരുകയാണ്. പല രാജ്യങ്ങളും പ്രതിരോധം എന്ന നിലയിൽ രാജ്യങ്ങൾ എല്ലാം ലോക്ക് ഡൌൺ ചെയ്തരിക്കുന്നു. വിമാന സർവീസുകൾ മറ്റും നിർത്തിയും വെച്ചിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും കോറോണക്ക് എതിരെ രാജ്യങ്ങളും ആരോഗ്യ സംഘടനകളും വാക്സിൻ കണ്ടെത്താൻ ഉള്ള ശ്രമവും തുടരുകയാണ്.

കൊറോണ വൈറസ് വ്യപനത്തിൽ പല പഠനങ്ങളും പുറത്ത് വരുന്നുണ്ട് അത്തരത്തിൽ വന്ന പേടിപ്പെടുത്തുന്ന ഒരു പഠനമാണ് ചൈനയുടെ നേതൃത്വത്തിൽ കണ്ടെത്തിയ പഠന റിപ്പോർട്ട്. എ രക്ത ഗ്രൂപ്പുകാർക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ് എന്നും എന്നാൽ ഒ ഗ്രൂപ്പുക്കാർക്ക് കോറോണയെ പ്രതിരോധിക്കാൻ ഉള്ള ശേഷി ഉണ്ടെന്നും കണക്കുകൾ പറയുന്നു. 2000 പേരിൽ നടത്തിയ പരീക്ഷണ അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട് വെളിയിൽ വിട്ടിരിക്കുന്നത്