സിസ്റ്ററെ താക്സ് ഫോർ എവരിതിങ്: കൊറോണ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്ന യുവാവിന്റെ സ്നേഹം വൈറലാകുന്നു: (വീഡിയോ കാണാം)

രാജ്യമൊട്ടാകെ കൊറോണ വൈറസ് ദിനംപ്രതി കൂടിക്കൂടിവരികയാണ്. എന്നാൽ അതിനൊപ്പം തന്നെ രോഗം ഭേദമായി വരെ കുറിച്ചുള്ള വാർത്തകളും വരുന്നുണ്ട്. കഴിഞ്ഞദിവസം രോഗം ഭേദമായി വീട്ടിലേക്ക് തിരികെ പോയ 93 വയസ്സുകാരനായ തോമസും 87 വയസ്സുകാരി മറിയാമ്മയും എല്ലാം ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നു നൽകുകയാണുണ്ടായത്.

എന്നാൽ ഇപ്പോൾ കേരള ജനതയ്ക്ക് എല്ലാം ആശ്വാസം പകർന്നു കൊണ്ട് കാസർഗോഡ് നിന്നും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്ന ഒരു യുവാവിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. അദ്ദേഹം വീട്ടിലേക്ക് മടങ്ങുമ്പോൾ ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും എല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് പോയത്. “സിസ്റ്ററെ താങ്ക്സ് ഫോർ എവരിതിങ്” എന്നും യുവാവ് പറയുന്നത് വീഡിയോയിലൂടെ കാണാൻ സാധിക്കും. ഏറ്റവും കൂടുതൽ കൊറോണ ബാധിതർക്കുള്ള ജില്ല കൂടിയാണ് കാസറഗോഡ്. വീഡിയോ കാണാം.