കൊറോണ: കേന്ദ്രസർക്കാർ പുറത്തിറക്കിയ ആരോഗ്യസേതു ആപ് ഏറ്റെടുതത് മൂന്നു ദിവസം കൊണ്ട് 10 മില്യണിൽ അധികം ആൾക്കാർ

ഡൽഹി: കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സേതു ആപ്പ് ഏറ്റെടുത്ത് ജനങ്ങൾ. മൂന്നു ദിവസം കൊണ്ട് 10 മില്യണിലധികം ആൾക്കാരാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്തത്. രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അത് സംബന്ധിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തുന്നതിനു വേണ്ടിയാണ് കേന്ദ്രസർക്കാർ ഈ ആപ്പ് ഡെവലപ്പ് ചെയ്തത്.

ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ഈ ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഈ ആപ്പ് ഗൂഗിളിന് പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിൽ ലഭ്യമാണ്. ഇന്ത്യയിലെ 11 ഭാഷകളിൽ ഈ ആപ്പ് ലഭ്യമാണ്. നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തതിനു ശേഷം ഈ ആപ്പ് ഉപയോഗിച്ചു തുടങ്ങാം. കൂടാതെ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് ആരോഗ്യ മന്ത്രാലയത്തിന് ട്വീറ്റുകളും യഥാസമയം ലഭിക്കുന്നതാണ്.