Tuesday, April 23, 2024
-Advertisements-
ENTERTAINMENTഅത് മാറ്റണമെന്ന് പലരും പറഞ്ഞിട്ടുണ്ട്, എന്നാൽ അത് മാറ്റുന്ന കാര്യം എനിക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയില്ല...

അത് മാറ്റണമെന്ന് പലരും പറഞ്ഞിട്ടുണ്ട്, എന്നാൽ അത് മാറ്റുന്ന കാര്യം എനിക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയില്ല ; ഹണി റോസ് പറയുന്നു

chanakya news
-Advertisements-

2005 മുതൽ ചലച്ചിത്ര രംഗത്ത് സജീവമായ താരമാണ് ഹണി റോസ്. മണികുട്ടനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്നചിത്രത്തിലൂടെയാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീട് നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. ഹോട്ടൽ കാലിഫോർണിയ,വൺ ബൈ ടു, അഞ്ചു സുന്ദരികൾ, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്‌, റിങ് മാസ്റ്റർ, സർ സിപി, കുമ്പസാരം,കനൽ, അവരുടെ രാവുകൾ, ചങ്ക്‌സ്, മോൺസ്റ്റർ തുടങ്ങിയവയാണ് താരം അഭിനയിച്ച മറ്റ് ചിത്രങ്ങൾ. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ഹണിറോസ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ബാലയ്യയുടെ നായികയായി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്ന തിരക്കിലാണ് താരം.

പല ഭാഷകളിലായി അഭിനയിക്കുമ്പോൾ തന്റെ പേര് മൂലം തനിക്കുണ്ടായ ചില അനുഭവങ്ങൾ പറയുകയാണ് താരം. പാർവതി തെരുവോത്തും സംയുക്ത മേനോനും തങ്ങളുടെ പേരിൽ വരുത്തിയ മാറ്റങ്ങൾ സോഷ്യൽ മീഡയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ചിന്തിക്കുകയാണ് ഹണി റോസ്.

പല ഭാഷകളിൽ അഭിനയിക്കുന്ന സമയത്ത് തന്റെ പേരിൽ മാറ്റം വരുത്തണമെന്ന് പലരും തന്നോട് പറഞ്ഞിരുനെന്ന് താരം പറയുന്നു. തെലുങ്കിൽ അഭിനയിക്കുന്ന സമയത്ത് പലരും തന്നെ അണി എന്നായിരുന്നു വിളിച്ചിരുന്നത്. കാരണം ഹണി എന്ന് ഉച്ഛരിക്കുവാൻ അവർക്ക് അറിയില്ലായിരുന്നു. അതുകൊണ്ടായിരുന്നു തന്റെ പേര് മാറ്റണമെന്ന് അവിടുന്നൊക്കെ പറഞ്ഞിരുന്നതെന്ന് ഹണി റോസ് പറയുന്നു. ഒരിക്കൽ തെലുങ്കിൽ അഭിനയിക്കുന്ന സമയത്ത് ധ്വനി എന്ന പേരിലായിരുന്നു താൻ അറിയപ്പെട്ടിരുന്നത്.

പക്ഷെ പേര് മാറ്റുന്ന കാര്യം തനിക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയാത്തതും ഇഷ്ടമില്ലാത്തതുമാണ്. അതുകൊണ്ട് തന്നെ താൻ വീണ്ടും ഹണി എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്ന് താരം പറയുന്നു. അന്യഭാഷ സംസാരിക്കുന്നവർക്ക് തന്റെ പേര് ഒരു പ്രശ്നമായിരുന്നെങ്കിലും സ്വന്തം പേരു തന്നെയാണ് തനിക്ക് ഇഷ്ട്ടമെന്നും അത് ഒരിക്കലും മാറ്റാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഹണി റോസ് പറയുന്നു.

English Summary : honey rose about her name change

-Advertisements-