Thursday, April 18, 2024
-Advertisements-
ENTERTAINMENTവിവാഹത്തിനോട് യോജിപ്പില്ല. മറ്റൊരാളുടെ വിവാഹത്തിന് പോകാനും ഇഷ്ടമില്ല ; വിവാഹത്തെ കുറിച്ച് ചലച്ചിത്രതാരം ഹണി റോസ്

വിവാഹത്തിനോട് യോജിപ്പില്ല. മറ്റൊരാളുടെ വിവാഹത്തിന് പോകാനും ഇഷ്ടമില്ല ; വിവാഹത്തെ കുറിച്ച് ചലച്ചിത്രതാരം ഹണി റോസ്

chanakya news
-Advertisements-

അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഹണിറോസ്. ഉത്ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും പങ്കെടുത്തുകൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് തവണ ബോഡിഷെമിങ്ങിനു ഇരയായിട്ടുണ്ട് താരം. പലപ്പോഴും തന്റെ വസ്ത്രധാരണ രീതിയെ ചൊല്ലി നിരവധി വിമർശങ്ങളും ട്രോളുകളും താരത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. അപ്പോഴൊക്കെ ഒരു ചെറുചിരിയോടെയായിരുന്നു താരം അതിന് മറുപടി നൽകിയത്.

ഇപ്പോൾ തന്റെ വിവാഹത്തെകുറിച്ച് പറയുകയാണ് ഹണിറോസ്. വിവാഹത്തോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്നാണ് താരം പറയുന്നത്. ജോലി ചെയ്തുകൊണ്ടിരിക്കുന്ന പെൺകുട്ടികൾ വിവാഹത്തോടെ ജോലിചെയ്യാൻ താല്പര്യമില്ലെന്നു പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ പറ്റുന്ന കാര്യമല്ല. തന്റെ പാഷൻ സിനിമയാണ്. അത് മനസിലാക്കാൻ പറ്റുന്ന ഒരാളെയാണ് താൻ ആഗ്രഹിക്കുന്നത്. തന്നെ സ്നേഹിക്കുന്ന വ്യക്തി താൻ ചെയ്യുന്ന കാര്യത്തിൽ ഒരിക്കൽ നോ എന്ന് പറയില്ല. അതിന് ഏറ്റവും വലിയ തെളിവാണ് തന്റെ അച്ഛനും അമ്മയുമെന്നു ഹണിറോസ് പറയുന്നു.

രണ്ട് പേർക്കും പരസ്പരം സന്തോഷത്തോടെ മുന്നോട്ട് പോകാൻ സാധിച്ചാൽ മാത്രമേ റിലേഷൻഷിപ്പ് നിലനിൽക്കുകയുള്ളു. നമുക്ക് എപ്പോഴും സങ്കടം തരുന്ന വ്യക്തിയായിരിക്കരുത്. എങ്കിൽ പിന്നെ നമ്മൾ എപ്പോഴും ടെൻഷൻ അടിച്ചിരിക്കേണ്ടി വരും. മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതുപോലും തനിക്കിഷ്ടമല്ലെന്ന് താരം പറയുന്നു. കാരണം ക്യാമറയും ആളുകളും ബഹളവുമൊക്കെയായിട്ട് അവർക്ക് പോലും സ്വന്തം വിവാഹം ആസ്വദിക്കാൻ പറ്റാറില്ല. അതിൽ കുറച്ചു പേർ പെണ്ണിന് നിറമില്ല ആഭരണം കുറവ് ചെക്കൻ കാണാൻ കൊള്ളില്ല എന്നൊക്കെ കുറ്റം പറയുന്നവരുമുണ്ട്.

അതിനിടയിൽ ചെക്കനും പെണ്ണും വിയർത്തു കുളിച്ചു ആകെ അവശതയിൽ ആയിരിക്കും. പൈസ ഉണ്ടെന്നു കാണിക്കാൻ കുറേ ആളുകളെ വിളിക്കുന്നു ഭക്ഷണം കൊടുക്കുന്നു ഇതിലൊന്നും വല്യ കാര്യമില്ലെന്നാണ് ഹണി റോസ് പറയുന്നത്. ഇതൊക്കെ കൊണ്ടുതന്നെ തനിക് വിവാഹം എന്ന സങ്കല്പത്തോട് യോജിക്കാനാവുന്നില്ലെന്നും അതിനോട് എന്തോ ഒരു ഇഷ്ട്ടക്കേടാണെന്നും താരം പറയുന്നു.

English Summary : honey rose about marriage

-Advertisements-