Saturday, July 20, 2024
-Advertisements-
KERALA NEWSKasaragod Newsഹണിട്രാപ്പിൽ കുടുക്കി തട്ടിപ്പ്, യുവതിയുടെ വലയിൽ വീണത് പോലീസുകാർ ഉൾപ്പടെയുള്ളവർ ; കാസർഗോഡ് സ്വദേശിനിക്കെതിരെ പോലീസ്...

ഹണിട്രാപ്പിൽ കുടുക്കി തട്ടിപ്പ്, യുവതിയുടെ വലയിൽ വീണത് പോലീസുകാർ ഉൾപ്പടെയുള്ളവർ ; കാസർഗോഡ് സ്വദേശിനിക്കെതിരെ പോലീസ് കേസെടുത്തു

chanakya news

കാസർഗോഡ് : പോലീസുകാരെയടക്കം ഹണിട്രാപ്പിലൂടെ കബളിപ്പിക്കുകയും യുവാക്കളിൽ നിന്ന് പണം തട്ടുകയും ചെയ്ത യുവതിക്കെതിരെ പോലീസ് കേസെടുത്തു. കാസർഗോഡ് കൊമ്പനടുക്കം സ്വദേശിനി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് പോലീസ് കേസെടുത്തത്.

തട്ടിപ്പിന് ഇരയായ യുവാവ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഐഎസ്ആർഓ ഉദ്യോഗസ്ഥയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശ്രുതി തട്ടിപ്പ് നടത്തിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി കോഴിക്കോട് സ്വദേശിയെ പരിചയപ്പെടുന്നത്. തുടർന്ന് സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിന്റെ സ്വർണമാലയും ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു. സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് പഠിക്കുന്ന വിദ്യാര്ഥിനിയാണെന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരെ യുവതി കബളിപ്പിച്ചിട്ടുണ്ട്.

English Summary : honey trap case against lady in kasargod