KERALA NEWSമതിലിടിഞ്ഞ് ദേഹത്ത് വീണു, മണ്ണിനടിയിൽപെട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മതിലിടിഞ്ഞ് ദേഹത്ത് വീണു, മണ്ണിനടിയിൽപെട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

follow whatsapp

കോട്ടയം : വീടിന്റെ മതിലിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാരാപ്പുഴ സ്വദേശിനി വത്സല (64) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. സ്വകര്യ വ്യക്തിയുടെ വീടിന്റെ മതിലാണ് നടപ്പാതയിലേക്ക് ഇടിഞ്ഞ് വീണത്.

നടപ്പാതയിലൂടെ വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന വത്സലയുടെ ദേഹത്ത് മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. തൊട്ട് മുമ്പ് കനത്ത മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മതിൽ ഇടിഞ്ഞ് വീണത്. മണ്ണിനടിയിൽപെട്ട വത്സലയെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.

- Advertisement -

English Summary : housewife died after the wall of her house fell down

spot_img