Thursday, April 25, 2024
-Advertisements-
NATIONAL NEWSമുംബൈയിൽ വീട്ടമ്മയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ; സ്വകാര്യ ഭാഗങ്ങളിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു

മുംബൈയിൽ വീട്ടമ്മയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ; സ്വകാര്യ ഭാഗങ്ങളിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു

chanakya news
-Advertisements-

മുംബൈ : വീട്ടിൽ അതിക്രമിച്ച് കയറിയ മൂവർ സംഘം നാൽപ്പത്തി രണ്ട് വയസുകാരിയായ വീട്ടമ്മയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. മുംബൈ കുർളയിലാണ് സംഭവം. വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങളിൽ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും നെഞ്ചിലും വയറിലും കത്തികൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു.

പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും. പീഡനവിവരം പുറത്ത് പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. പീഡനത്തിന് ഇരയായ വീട്ടമ്മ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയാണ് പോലീസിൽ പരാതി നൽകിയത്.

യുവതിയുടെ വീടിന് സമീപത്ത് താമസിക്കുന്ന യുവാക്കളാണ് പീഡനത്തിന് പിന്നിലെന്നും സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു. യുവതിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത നേരം നോക്കിയാണ് പ്രതികൾ എത്തിയത്.

English Summary : Housewife gang-raped in Mumbai

-Advertisements-