അമ്മയുടെ തോളിലിരുന്ന് അച്ഛനെ വിളിച്ചു ; മൂന്ന് വയസുകാരൻ കളിയാക്കിയെന്ന് ആരോപിച്ച് ദമ്പതികളെ മർദിച്ച സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ

കോട്ടയം : മൂന്ന് വയസുകാരൻ കളിയാക്കിയെന്നാരോപിച്ച് ഭാര്യക്കും ഭർത്താവിനും യുവാക്കളുടെ മർദ്ദനം. കോട്ടയം മുണ്ടക്കയത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. മുണ്ടക്കയം സ്വകര്യ ബസ് സ്റ്റാൻഡിന് സമീപത്ത് നിൽക്കുകയായിരുന്ന യുവതിയുടെ തോളിലിരുന്ന മൂന്ന് വയസുകാരൻ കളിയാക്കിയെന്നാരോപിച്ചാണ് യുവതിയേയും ഭർത്താവിനേയും യുവാക്കൾ ക്രൂരമായി മർദിച്ചത്.

സംഭവത്തിൽ മുണ്ടക്കയം സ്വദേശികളായ ഷാഹുൽ റഷീദ്,രാജീവ്,അനന്തു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ തോളിലിരിക്കുകയായിരുന്ന മൂന്ന് വയസുകാരൻ ഉറക്കെ പിതാവിനെ വിളിക്കുന്നത് കേട്ട യുവാക്കൾ തങ്ങളെ കളിയാക്കിയതന്നെന്ന് കരുതി ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം യുവതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതികളെ ഭർത്താവ് തടഞ്ഞു. ഇതിനിടയിൽ യുവതിയെ ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. യുവാവിന്റെ തലയിൽ കല്ലുകൊണ്ട് അടിക്കുകയും ചെയ്തു.

  മുല്ലപ്പൂ പറിച്ച് തരാമെന്ന് പറഞ്ഞ് കൂട്ടികൊണ്ട് പോയി സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച കേസിൽ പതിനൊന്ന് വർഷത്തിന് ശേഷം വിധി

യുവതിയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതേസമയം അറസ്റ്റിലായ പ്രതികളിൽ ഒരാൾ പോക്സോ കേസ് പ്രതിയാണെന്നും മറ്റ് രണ്ട് പേർ ലഹരിമരുന്ന് കേസിലെ പ്രതികളാണെന്നും പോലീസ് പറഞ്ഞു.

English Summary : Husband and wife are beaten by youths

Latest news
POPPULAR NEWS