Friday, March 29, 2024
-Advertisements-
KERALA NEWSകുടുംബ വഴക്കിനെ തുടർന്ന് യുവതിയുടെ കഴുത്തിലും മാറിടത്തിലും ആസിഡ് ഒഴിച്ച ഭർത്താവ് അറസ്റ്റിൽ

കുടുംബ വഴക്കിനെ തുടർന്ന് യുവതിയുടെ കഴുത്തിലും മാറിടത്തിലും ആസിഡ് ഒഴിച്ച ഭർത്താവ് അറസ്റ്റിൽ

chanakya news
-Advertisements-

കൊച്ചി : വഴക്കുളത്ത് ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി സജീവൻ ആണ് അറസ്റ്റിലായത്. കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് സജീവൻ ഭാര്യയ്‌ക്കെതിരെ ആസിഡ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ മാസം പതിനാലാം തീയതിയാണ് സംഭവം നടന്നത്. ഭാര്യയെ സജീവൻ നിരന്തരം മർദിക്കാറുള്ളതായി പോലീസ് പറയുന്നു. ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും സജീവൻ ക്രൂരമായി ഭാര്യയെ മർദിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം കൈയിൽ കരുതിയ ആസിഡ് ഭാര്യയുടെ കഴുത്തിലും മാറിടത്തിലും ഒഴിക്കുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. വിവരം അറിഞ്ഞെത്തിയ പോലീസ് സജീവനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary : Husband arrested for acid attack on wife

-Advertisements-