Tuesday, April 16, 2024
-Advertisements-
KERALA NEWSഒന്നര വർഷം മുൻപ് വിദേശത്ത് കാണാതായ യുവതിയുടെ മൃതദേഹം എറണാകുളത്തെ വീടിന് മുൻപിൽ കുഴിച്ചിട്ട നിലയിൽ...

ഒന്നര വർഷം മുൻപ് വിദേശത്ത് കാണാതായ യുവതിയുടെ മൃതദേഹം എറണാകുളത്തെ വീടിന് മുൻപിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കൊച്ചി : ഒന്നരവർഷം മുൻപ് ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയതായി യുവാവിന്റെ കുറ്റസമ്മതം. എറണാകുളം എടവനക്കാട് സ്വദേശി സജീവൻ (37) ആണ് ഭാര്യയെ രശ്മി (32) നെ കൊലപ്പെടുത്തി കുഴിച്ച് മൂടിയതായി പോലീസിൽ മൊഴി നൽകിയത്. ഒന്നര വർഷം മുൻപ് ഭാര്യ വിദേശത്ത് പോയെന്നും പിന്നീട് ഒരു വിവരവുമില്ലെന്ന് സജീവൻ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസ് അന്വേഷിച്ച് വരികയായിരുന്നു.

അന്വേഷണത്തിനിടെ സജീവൻ പലപ്പോഴായി നൽകിയ മൊഴിയിൽ വൈരുധ്യമുള്ളതായി മനസിലാക്കിയ പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയെങ്കിലും കേസ് അന്വേഷണത്തിൽ കാര്യമായ താല്പര്യമൊന്നും ഇയാൾ കാണിച്ചിരുന്നില്ല. ഇതിനെ തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തതോടെയാണ് ഭാര്യയെ കൊലപ്പെടുത്തി വീടിന്റെ കാർപോർച്ചിനോട് ചേർന്നുള്ള സ്ഥലത്ത് കുഴിച്ചിട്ടതായി കുറ്റസമ്മതം നടത്തിയത്.

സജീവന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് വീടിന്റെ സമീപത്തുള്ള മണ്ണ് കുഴിച്ച് നടത്തിയ പരിശോധനയിൽ രമ്യയുടെ അസ്ഥികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. അതേസമയം കൊലപാതകം നടത്തിയത് എന്നാണെന്നോ, എന്തിനാണെന്നോ ഇയാൾ വ്യക്തമാക്കിയിട്ടില്ല. സജീവന്റെ ഭാര്യയെ കാണാതായി എന്നാണ് അയൽവാസികൾ ഉൾപ്പടെയുള്ളവർ വിശ്വസിച്ചിരുന്നത് ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിലാണ് സജീവൻ പെരുമാറിയിരുന്നതെന്നും അയൽവാസികൾ പറയുന്നു.

English Summary : husband killed wife in kochi ernakulam

-Advertisements-