Tuesday, April 16, 2024
-Advertisements-
KERALA NEWSഒരു മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത് ; ഭാര്യയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ...

ഒരു മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത് ; ഭാര്യയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

chanakya news
-Advertisements-

കൊല്ലം : പൂയപ്പള്ളിയിൽ ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ദേവികുളങ്ങര സ്വദേശി ജോബിൻ ജോർജ് (29) ആണ് അറസ്റ്റിലായത്. കൊലപാതക ശ്രമത്തിനിടെ പരിക്കേറ്റ കരിങ്ങന്നൂർ സ്വദേശിനി ശാരി (33) ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിയും, ജോബിൻ ജോർജ് ഉം ഒരുമാസം മുൻപാണ് വിവാഹിതരായത്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. വഴക്കിനിടയിൽ പ്രകോപിതനായ ജോബിൻ ജോർജ് ശാരിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം നിരവധി തവണ ശരിയെ ഇയാൾ ഉപദ്രവിച്ചതായി പറയുന്നു. ശാരിയുടെ രണ്ടാം വിവാഹമാണിത്. ആദ്യത്തെ വിവാഹത്തിൽ പതിനാല് വയസുള്ള പെൺകുട്ടിയുണ്ട്. ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപ്പെടുത്തിയിരുന്നില്ലെന്നാണ് വിവരം

എയർ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജോബിൻ ജോർജ് ശാരിയുടെ കഴുത്തിൽ ഷാൾ മുറുക്കിയത്. ശാരിയുടെ നിലവിളി കേട്ട അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി യുവതിയെ രക്ഷപെടുത്തുകയുമായിരുന്നു. തുടർന്ന് ശാരിയുടെ പരാതിയിൽ ജോബിനെതിരെ വധ ശ്രമത്തിന് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.

English Summary : husband who tried to strangle his wife to kill was arrested in kollam

-Advertisements-