അമ്പലപ്പുഴയിൽ നവവധു വിവാഹത്തിന് മുൻപ് ഗർഭിണിയായ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ

ആലപ്പുഴ : അമ്പലപ്പുഴയിൽ നവവധു വിവാഹത്തിന് മുൻപ് ഗർഭിണിയായ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. കരൂർ മാളിയേക്കൽ സ്വദേശി നൈസാം (47) ആണ് അറസ്റ്റിലായത്. ഹാർഡ്‌വെയർ വ്യാപാര സ്ഥാപനം നടത്തുന്ന നൈസാമിന്റെ കടയിൽ അഞ്ച് വർഷത്തോളമായി യുവതി ജോലി ചെയ്തിരുന്നു.

കഴിഞ്ഞ ഡിസംബർ പതിനെട്ടിന് വിവാഹിതയായ യുവതി വയറുവേദനയെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതോടെയാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. പരിശോധനയിൽ യുവതി വിവാഹത്തിന് മുമ്പേ ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് ഭർതൃ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിന്റെ സുഹൃത്തും വ്യാപാരിയുമായ നൈസാം യുവതിയെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്.

അഞ്ച് വർഷത്തോളമായി നൈസാം യുവതിയെ പീഡിപ്പിച്ച് വരികയായിരുന്നു. നൈസാം മുൻകൈ എടുത്താണ് സുഹൃത്തായ യുവാവുമായി യുവതിയെ വിവാഹം കഴിപ്പിച്ചത്. വിവാഹം നടക്കുന്നതിന് ഒരാഴ്ച മുൻപും ഇയാൾ യുവതിയെ പീഡിപ്പിച്ചിരുന്നു. വ്യാപാര സ്ഥാപനത്തിൽവെച്ചാണ് പീഡനം നടന്നതെന്നാണ് വിവരം. പതിനാറ് വയസുമുതൽ നൈസാം പീഡിപ്പിക്കുന്നതായി യുവതി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. കൂടാതെ ആലപ്പുഴയിലെ ലോഡ്ജമുറിയിൽ എത്തിച്ച ശേഷം മദ്യം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ച വെയ്ക്കുകയും ചെയ്തതായി യുവതി പര്യുന്നു.

  ഓഫീസിൽവെച്ച് ലൈംഗീക പീഡനത്തിന് ശ്രമിച്ചു ; വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ യുവതിയുടെ പരാതി

യുവതിയുടെ വീട്ടിലെ സാമ്പത്തികസ്ഥിതി ചൂഷണം ചെയ്താണ് പ്രതി പെൺകുട്ടിയെ ശാരീരികമായി ഉപയോഗിച്ചത്. പീഡന വിവരം പുറത്തായതിന് പിന്നാലെ നാട്ടുകാർ നൈസാമിനെ തടഞ്ഞ് നിർത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

English Summary : Husband’s friend arrested in Ampalapuzha case of newlywed getting pregnant before marriage

Latest news
POPPULAR NEWS