Saturday, April 20, 2024
-Advertisements-
ENTERTAINMENTഎന്റെ മാറിടത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു, വസ്ത്രം ധരിക്കുന്നത് കാമഭ്രാന്തന്മാരിൽ നിന്ന് സംരക്ഷിക്കാനല്ല ; വിമർശനങ്ങൾക്ക്...

എന്റെ മാറിടത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു, വസ്ത്രം ധരിക്കുന്നത് കാമഭ്രാന്തന്മാരിൽ നിന്ന് സംരക്ഷിക്കാനല്ല ; വിമർശനങ്ങൾക്ക് മറുപടിയുമായി ദിവ്യാങ്ക ത്രിപാതി

chanakya news
-Advertisements-

ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് ദിവ്യാങ്ക ത്രിപാതി. സീരിയലുകൾക്ക് പുറമെ ടെലിവിഷൻ പരിപാടികളിലും സജീവമാണ് താരം. സി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ബണോ മെയിൻ തെറി ദുൽഹാൻ എന്ന പരമ്പരയിലെ വിദ്യ പ്രതാപ് സിംഗ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇൻസ്റ്റാ ഗ്രാമിൽ ഏകദേശം പതിനേഴ് മില്യൺ ഫോളോവേഴ്സ് താരത്തിനുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വിഡിയോകളും ആരാധകർക്കിടയിൽ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും നിരവധി വിമർശനങ്ങൾക്കും ബോഡി ഷെമിങ്ങിനും ഇടയായിട്ടുണ്ട് ദിവ്യങ്ക.

കഴിഞ്ഞ ദിവസം ഭർത്താവുമായി ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ താരം ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഫോട്ടോ കണ്ട് താരത്തിന്റ മാറിടത്തെ കുറിച്ച് മോശം കമന്റ്‌ പറഞ്ഞവർക്ക് ശക്തമായ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ ദിവ്യങ്ക. ദിവ്യങ്ക എപ്പോഴും മാറിടങ്ങൾ ഇറുകി പിടിച്ചുള്ള വസ്ത്രങ്ങളാണ് ധരിക്കരുള്ളത് ഇത് മോശമാണെന്നായിരുന്നു താരത്തിന്റെ ഫോട്ടോയ്ക്ക് ലഭിച്ച കമന്റ്‌.

തന്റെ മാറിടത്തിൽ താൻ അഭിമാനം കൊള്ളുന്നു. ഒരു സ്ത്രീയും അവരുടെ മാറിടത്തെ ചൊല്ലി ലജ്ജിക്കേണ്ടവളല്ല. ദൈവം നമ്മളെ ഇങ്ങനെ രൂപപെടുത്തിയിരിക്കുന്നതിന് കാരണങ്ങളുണ്ട്. ചൂടിൽ നിന്നും തണുപ്പിൽ നിന്നും സ്വയം സംരക്ഷിക്കാനാണ് മനുഷ്യൻ അവനെ വസ്ത്രങ്ങൾകൊണ്ട് മൂടാൻ തുടങ്ങിയത്. അല്ലാതെ കാമ ഭ്രാന്തൻമാരുടെ കണ്ണിൽ നിന്നും മറയിക്കാനല്ല.

അത്തരം കണ്ണുകൾ അന്ന് നില നിന്നിരുന്നില്ല. ഇപ്പൊ അവ നിങ്ങളിൽ പ്രവർത്തിക്കുന്നു. പോയി അജന്ത ഗുഹ സന്ദർശിക്കു. ഇപ്പോൾ ഇന്ത്യൻ ദേവത ദേവൻമാർ അവരുടെ സുന്ദരമായ പ്രകൃതി രൂപങ്ങൾ കാണാൻ സാധിക്കും. ഓരോ സ്ത്രീയും ദേവതയാണ്. ദേവതമാരെ ഒരിക്കലും അവരുടെ തുണിത്തരങ്ങളുടെ ധൗർബല്യമോ ആധിക്യമോ വച്ചല്ല നിർവചിക്കേണ്ടത്. മറിച്ചു അവരുടെ കർമ്മവും ശക്തിയും വച്ചാണ്. അതിനാൽ ബഹുമാനിക്കു എന്നാണ് താരം നൽകിയ മറുപടി. താരത്തിന്റെ വാക്കുകൾ ഇപ്പോൾ വയറലായി മാറിയിരിക്കുകയാണ്.

English Summary : I am proud of my breasts divyanka tripathi

-Advertisements-