Monday, June 24, 2024
-Advertisements-
KERALA NEWSതന്നെ ആക്രമിച്ചവരുടെ പരിപാടിക്ക് താനെന്തിന് പോകണം, എന്നോട് ചെയ്തതെല്ലാം എന്റെ മനസിലുണ്ട് ; വിശദീകരണവുമായി ഗവർണർ...

തന്നെ ആക്രമിച്ചവരുടെ പരിപാടിക്ക് താനെന്തിന് പോകണം, എന്നോട് ചെയ്തതെല്ലാം എന്റെ മനസിലുണ്ട് ; വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

chanakya news

തിരുവനന്തപുരം : ലോക കേരള സഭ ഉദ്ഘടനത്തിനുള്ള ക്ഷണം നിരസിച്ച സംഭവത്തിൽ വിശദീകരണവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ആക്രമിച്ചവരുടെ പരിപാടിക്ക് താനെന്തിന് പോകണം. എന്നോട് ചെയ്തത് എല്ലാം എന്റെ മനസിലുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

കഴിഞ്ഞ മൂന്ന് തവണയും തന്നെ പരിപാടിക്ക് ക്ഷണിച്ചില്ലല്ലോ. കൊല്ലത്ത് വെച്ച് തനിക്ക് നേരെ അക്രമം ഉണ്ടായി. അക്രമത്തെ പിന്തുണയ്ക്കുന്നവർക്കൊപ്പം താനില്ലെന്നും അക്രമത്തിന്റെയും ബോംബിന്റെയും സംസകാരത്തെ തിരസ്കരിച്ച കണ്ണൂരിലെ ജനങ്ങളെ അഭിന്ദിക്കുകയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ലോക കേരള സഭ ഉദ്‌ഘാടനം ചെയ്യണമെന്ന് ആവിശ്യപ്പെട്ട് രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. എന്നാൽ കടുത്ത ഭാഷയിൽ വിമർശിച്ച് ചീഫ് സെക്രട്ടറിയെ തിരിച്ച് അയക്കുകയായിരുന്നു.

English Summary : i remember everything that was done to me the governor explained