Wednesday, September 11, 2024
-Advertisements-
KERALA NEWSIdukki Newsഇടുക്കിയിൽ യുവാവിന്റെ മൃ ത ദേഹം കവുങ്ങിൽ കെട്ടിയിട്ട നിലയിൽ ; കൊ ലപാതകമെന്ന് സംശയം,...

ഇടുക്കിയിൽ യുവാവിന്റെ മൃ ത ദേഹം കവുങ്ങിൽ കെട്ടിയിട്ട നിലയിൽ ; കൊ ലപാതകമെന്ന് സംശയം, അമ്മയും സഹോദരിയും കസ്റ്റഡിയിൽ

chanakya news

ഇടുക്കി : യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻവീട്ടിൽ അഖിൽ ബാബു (31) ആണ് മരിച്ചത്. മൃതദേഹം കവുങ്ങിൽ കെട്ടിയിട്ട നിലയിലായിരുന്നു. സംഭവത്തിൽ അഖിൽ ബാബുവിന്റെ സഹോദരിയേയും അമ്മയേയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ചൊവ്വാഴ്ച രാത്രിയാണ് അഖിൽ ബാബുവിന്റെ മൃതദേഹം കവുങ്ങിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള കവുങ്ങിൽ പ്ലാസ്റ്റിക്ക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

മദ്യപിച്ച് സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാക്കുന്ന ആളാണ് അഖിൽ ബാബുവെന്നാണ് സമീപ വാസികൾ പറയുന്നത്. കഴിഞ്ഞ ദിവസവും അഖിൽ ബാബു മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയിരുന്നു. വഴക്കിനെ തുടർന്നുണ്ടായ അടിപിടിയിൽ മരണം സംഭവിച്ചതാകാം എന്നാണ് പോലീസിന്റെ നിഗമനം.

English Summary : idukki akhil babu news