ഉത്തർപ്രദേശ് : ഫത്തേപൂര്‍ ജില്ലയിലെ ലാലോലിയിലുള്ള നൂരി ജമാ മസ്ജിദിന്റെ പിന്‍ഭാഗമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചത്. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് പള്ളി നിര്‍മിച്ചത്. ഈ ഭാഗമാണ് ഉദ്യോഗസ്ഥര്‍ പൊളിച്ചത്.
കൈയ്യേറ്റ ഭൂമിയിലാണ് പള്ളിയുടെ ഒരു ഭാഗമുള്ളതെന്നും അത് പൊളിച്ചുനീക്കണമെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ പള്ളി കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ആഗസ്റ്റിലും സെപ്തംബറിലും നോട്ടീസ് നല്‍കിയെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ പള്ളി കമ്മിറ്റിക്ക് സാധിച്ചില്ല.
ഇതിനെ തുടർന്നാണ് ഇന്ന് ഉദ്യോഗസ്ഥരെത്തിയത്. കയ്യേറ്റ ഭാഗം പൊളിച്ചു മാറ്റാൻ ബുള്‍ഡോസറുകള്‍ രാവിലെ തന്നെ എത്തിയിരുന്നു. കൂടാതെ ഈ മേഖലയില്‍ വന്‍ സുരക്ഷ ഒരുക്കി പോലീസിനെ വിന്യസിക്കുകയും ചെയ്തിരുന്നു.
ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെയാണ് ഫത്തേപൂര്‍ ജില്ല. പള്ളിയുടെ പിന്‍ഭാഗമാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മിച്ചതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. റോഡ് വീതി കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിന് വേണ്ടിയാണ് നിയമവിരുദ്ധമായി നിര്‍മിച്ച പള്ളിയുടെ ഭാഗം പൊളിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Summary : illegally constructed mosque in Uttar Pradesh was demolished by local authorities