ചൈനയെ പിന്തള്ളുന്ന തരത്തിലുള്ള വളർച്ചയാണ് ഇന്ത്യയ്ക്കുള്ളതെന്നും അതിനാൽ ഇന്ത്യയിൽ ഒരുപാട് പ്രതീക്ഷകളുണ്ടെന്നും മക്കിൻസി & ഏഷ്യ ചെയർമാൻ

ഇന്ത്യയുടെ വളർച്ചയിൽ തങ്ങൾക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടെന്നും ചൈനയെ പോലും പിന്തള്ളുന്ന തരത്തിലുള്ള വളർച്ചയാണ് ഇന്ത്യക്കു ഇപ്പോഴുള്ളതെന്നും മാനേജ്മെന്റ് കൺസൾട്ടിംഗ് മേഖലയിൽ ലോകത്തിലെതന്നെ നമ്പർവൺ കമ്പനികളിലൊന്നായ മക്കിൻസി & കമ്പനിയുടെ ചെയർമാനായ ഒലിവർ ടോൺബി. ഇന്ത്യയിൽ തങ്ങളുടെ കമ്പനിക്ക് അഞ്ചു മുതൽ ആറു ശതമാനം വരെ വളർച്ച ഉണ്ടെന്നും, മറ്റു രാജ്യങ്ങളെകാളും കൂടുതൽ ആളുകൾ താഴെക്കിടയിൽ നിന്നും ഉപഭോക്ത വിഭാഗത്തിലേക്ക് വരുന്നുണ്ടെന്നും ഇക്കാര്യത്തിൽ ചൈനയെ പോലും പിന്തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഇപ്പോഴുള്ള വളർച്ചയിൽ തങ്ങൾക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടെന്നും വ്യെക്തമാക്കി. കൂടുതൽ വിദേശ കമ്പനികളെയും, പുതിയ വ്യവസായ മേഖലയിലുള്ള കമ്പനികളെയും ഇന്ത്യ സ്വീകരിക്കുന്നത് കാണാൻ വേണ്ടി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്ത്യൻ കമ്പനികളും ഉയർച്ചയിൽ എത്താൻ വേണ്ടി ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും, ഉയർന്ന രീതിയിലുള്ള വളർച്ചയിലൂടെ രാജ്യത്തിന് പുറത്തേക്കും അവർക്ക് വ്യാപിക്കാൻ സാധിക്കട്ടെ എന്നും അത് കാണാൻ ആഗ്രഹമുണ്ടെന്നും മക്കൻസി ആൻഡ് കമ്പനിയുടെ ചെയർമാനായ ഒലിവർ ടോൺബി കൂട്ടിച്ചേർത്തു.

Advertisements

English Summary : India will overtake China McKinsey Company

Advertisements

- Advertisement -
Latest news
POPPULAR NEWS