രാജ്യത്ത് കൊറോണ വൈറസ് നിയന്ത്രണവിധേയം ; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രസർക്കാർ

രാജ്യത്ത് കൊറോണ വൈറസ് നിയന്ത്രണവിധേയമായെന്ന് കേന്ദ്രസർക്കാർ. വിദേശ രാജ്യങ്ങളുമായുള്ള താരതമ്യ പട്ടികയും കേന്ദ്രസർക്കാർ പുറത്തിറക്കി. ഇന്ത്യയിൽ 750 കേസിൽ നിന്ന് 1500ലേക്ക് എത്താൻ വേണ്ടി വന്നത് 4 ദിവസമാണ്. അടുത്ത നാല് ദിവസത്തിനുള്ളിൽ 3000 കേസായി. 3000ൽ നിന്ന് 6000 ആകാൻ അഞ്ച് ദിവസം വേണ്ടി വന്നു. അതേസമയം 6000ൽ നിന്ന് 12000ൽ എത്താൻ ആറ് ദിവസം എടുത്തു ഇത് കൊറോണ വൈറസിന്റെ വ്യാപനം തടയാൻ സർക്കാർ അവലംബിച്ച നടപടികളുടെ വിജയം.

വിദേശ രാജ്യങ്ങളിൽ രോഗവ്യാപനത്തിന് വേണ്ടി വന്നത് രണ്ട് ദിവസം മാത്രമാണ്. ചില രാജ്യങ്ങളിൽ നാല് ദിവസവും. പോസിറ്റീവ് കേസുകൾ പതിനായിരത്തിൽ എത്തിയപ്പോൾ രോഗവ്യാപനത്തിന്റെ തോത് വളരെ കുറവാണ് രാജ്യത്ത് എന്നും കേന്ദ്രം വ്യക്തമാക്കുന്നു.

പതിനായിരം പേർക്ക് രോഗബാധ സ്ഥിരീകരിക്കുമ്പോൾ ഇന്ത്യയിൽ 2,17,554 സാമ്പിളുകൾ പരിശോധിച്ചു. അതേസമയം അമേരിക്കയിൽ പതിനായിരം കേസ് സ്ഥിരീകരിച്ചപ്പോൾ 1,39,878 പരിശോധനകൾ മാത്രമാണ് നടന്നത്. ഇറ്റലിയിൽ 73,154 പേരുടെ പരിശോധന നടന്നപ്പോഴാണ് 10000 രോഗബാധിതരെ കണ്ടെത്തിയത്.

കൂടുതൽ പരിശോധനയിൽ കൂടുതൽ രോഗികൾ ഉണ്ടാവുമെന്നു പറയുന്നതിൽ കാര്യമില്ല. രാജ്യത്ത് പത്ത് ലക്ഷം പേരിൽ 9 പേർക്കാണ് രോഗം ബാധിച്ചിരുന്നത്. അമേരിക്കയിൽ ഇത് 1946ഉം സ്‌പെയിനിൽ 3846 ഉം ആണ്. പത്ത് ലക്ഷത്തിൽ 86 എന്നതാണ് അമേരിക്കയിലെ മരണനിരക്ക്.