കൊറോണ പ്രതിരോധം ഇന്ത്യയ്ക്ക് ആദരം അർപ്പിച്ച് സ്വിറ്റ്‌സർലൻഡ് ; മാറ്റർഹോൺ പർവതത്തിൽ ഇന്ത്യൻ പതാക പ്രദർശിപ്പിച്ചു

കൊറോണ വൈറസ് തടയുന്നതിനായി ഇന്ത്യ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാണെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനാ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊറോണ വൈറസിനെതിരെ ഇന്ത്യ നടത്തിയ പ്രതിരോധ പ്രവർത്തങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്വിറ്റ്‌സർലാൻഡിലെ മാറ്റർഹോൺ പർവതത്തിൽ ലേസർ ലൈറ്റുകളാൽ ഇന്ത്യൻ പതാക പ്രദർശിപ്പിച്ചിരുന്നു. 1000 മീറ്ററോളം വലിപ്പത്തിലാണ് പർവതത്തിൽ ഇന്ത്യൻ പതാക പ്രദർശിപ്പിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളുടെ തലവന്മാർ ഇന്ത്യയെ അഭിനന്ദിച്ച് നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വൈറസിനെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുകയും തടഞ്ഞതും ഇന്ത്യയാണെന്നാണ് അമേരിക്ക പോലും അഭിപ്രായപ്പെട്ടത്.