സർ ഞങ്ങൾ ഒരാഴ്ച്ചയായിട്ടു പട്ടിണിയിലാണെന്ന് അതിഥി തൊഴിലാളികൾ: ഒടുവിൽ റൂം പരിശോധിച്ചപ്പോൾ ചോറും ചിക്കൻകറിയും

തിരുവനന്തപുരം: ഒരാഴ്ചയായി തങ്ങൾ പട്ടിണി ആണെന്നുള്ള അതി തൊഴിലാളികളുടെ സന്ദേശത്തെ തുടർന്ന് അന്വേഷണത്തിനെതിരെ അധികൃതർ കണ്ടത് ചിക്കൻ കറിയും മുട്ടയും ചോറും ഉൾപ്പെടെയുള്ള ആഹാരങ്ങൾ. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കൽ കുരിശുമുട്ടത്താണ് സംഭവം നടന്നത്. ഇവിടെ താമസിക്കുന്ന 15 ഓളം കെട്ടിട നിർമ്മാണ തൊഴിലാളികളാണ് തങ്ങൾ പട്ടിണിയാണെന്നുള്ള സന്ദേശം അധികൃതരെ അറിയിച്ചത്. തുടർന്ന് പരിശോധനയ്ക്കായി എത്തിയ അധികൃതർ കാണുന്നത് ചോറും ചിക്കൻ കറിയും കൂട്ടി കഴിക്കുന്ന അതിഥി തൊഴിലാളികളെയാണ്.

ഇവർക്ക് നാല് ഗ്യാസ് സിലിണ്ടറും മൂന്ന് അടുപ്പുമുണ്ട്. 40 കിലോയോളം അരിയും ഒരാഴ്ച്ചത്തേക്ക് ഉള്ള പച്ചക്കറിയും മുട്ടയും ഗോതമ്പുമാവും അടക്കമുള്ള സാധനങ്ങൾ റൂമിൽ നിന്നും അധികൃതർക്ക് കാണാൻ സാധിച്ചു. തുടർന്ന് അതിഥി തൊഴിലാളികൾക്ക് തക്കതായ താക്കീത് നൽകിയ ശേഷമാണ് അവർ മടങ്ങി പോയത്.