സംസ്ഥാനങ്ങൾക്കു 46038 കോടി രൂപയുടെ നികുതി വിഹിതം അനുവദിച്ചു കേന്ദ്രസർക്കാർ

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള ഏപ്രിൽ മാസത്തെ വിഹിതം അനുവദിച്ചുകൊണ്ട് കേന്ദ്രസർക്കാർ. 46038 കോടി രൂപയാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കായി അനുവദിച്ചത്. കേന്ദ്ര നികുതി നിന്നുമാണ് സംസ്ഥാനങ്ങൾക്കുള്ള ഏപ്രിൽ മാസത്തെ വിഹിതം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ധനമന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്. 46038 കോടിയിൽ നിന്നും കേരളത്തിന് 894.53 കോടി രൂപയാണ് ലഭിക്കുക.

ഏറ്റവും കൂടുതൽ തുക ലഭിക്കുക ഉത്തരപ്രദേശിനാണ്. 8555.19 കോടിരൂപയാണ് ലഭിക്കുക. ബീഹാറിന് 4631.96 കോടിയും മധ്യപ്രദേശിന്‌ 3630.60 മഹാരാഷ്ട്രയ്ക്ക് 2824.47 കോടിയും കോടിയും കർണാടകത്തിന് 1678.57 കോടിയും തമിഴ് നാടിനു 1928.56 കോടിയും ഗുജറാത്തിനു 1564.40 കോടിയും വീതമാണ് കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന നികുതിവിഹിതം. ഇത് സംബന്ധിച്ച് ധനകാര്യ കമ്മീഷന്റെ സാമ്പത്തിക ഉപദേശക സമിതി വരുന്ന വ്യാഴം വെള്ളി ദിവസങ്ങളിൽ യോഗം ചേരുന്നുമുണ്ട്.