രോഗലക്ഷണങ്ങൾ ഇലാത്ത കൊറോണ വൈറസ് മൂലം യുവാക്കൾ മ-രിക്കുന്നു: സ്ഥിതീകരണവുമായി മഹാരാഷ്ട്ര സർക്കാർ

രോഗലക്ഷണങ്ങൾ പ്രകടമാകാത്ത തരത്തിലുള്ള കൊറോണ വൈറസ് പിടിപെട്ടു മഹാരാഷ്ട്രയിൽ യുവകകൾ അടക്കമുള്ളവർ മ-രിച്ചു വീഴുന്നതായി റിപ്പോർട്ട്‌. വൈറസിന്റെ ഗുരുതരമായ ലക്ഷണങ്ങളോ മറ്റു രോഗങ്ങളോ ഇല്ലാത്ത 25 വയസുള്ള ഒരാൾ കൂടി മ-രിച്ചതോടെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മ-രിച്ചവരുടെ എണ്ണം 251 ആയി ഉയർന്നിട്ടുണ്ട്. ഇന്നലെ മാത്രം മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മ-രിച്ചത് 19 പേരാണ്. 5218 പേർ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നുണ്ട്.

മുംബൈയിൽ മാത്രം 3451 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. കൂടാതെ പൂനയിലെ റൂബി ഹാൾ ഹോസ്പിറ്റലിൽ 19 നേര്സുമാർക്കും 6 ജീവനക്കാർക്കും വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. മലയാളികളാണ് ഇവരിൽ ഭൂരിഭാഗവും. ഇത്തരത്തിൽ കൊറോണ വൈറസ് പിടിപെട്ട മലയാളി നേഴ്സുമാരുണ്ട് എണ്ണം മഹാരാഷ്ട്രയിൽ 129 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സേവനമനുഷ്ഠിച്ചിരുന്ന വനിതാ പോലീസിനും വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്.