മാതാപിതാക്കൾ ചെറുപ്പത്തിലേ നഷ്ടപ്പെട്ട സഹോദരങ്ങൾ തങ്ങളുടെ ഭൂമി വിറ്റുകിട്ടിയ 25 ലക്ഷം രൂപയ്ക്ക് ലോക്ക് ഡൗണിൽ വലയുന്നവർക്ക് ഭക്ഷണം നൽകുന്നു: നന്മയുള്ള മനസിന്‌ ജനം കയ്യടി നൽകുന്നു

ബാംഗ്ലൂർ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി കേന്ദ്രസർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് മൂലം ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ട് അനുഭവിയ്ക്കുന്നവർക്ക് സഹായവുമായി രണ്ട് സഹോദരങ്ങൾ. കർണ്ണാടകയിലെ കോളാർ സ്വദേശികളായ താജുമുൽ പാഷയും സഹോദരനായ മുസമ്മിൽ പാഷയുമാണ് വ്യത്യസ്തമായ രീതിയിൽ സഹായവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

ഇരുവരുടെയും സമ്പാദ്യമായ ഭൂമി വിട്ടതിൽ കൂടി ലഭിച്ച ഇരുപത്തിയഞ്ചു ലക്ഷം രൂപ ഉപയോഗിച്ചാണ് സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കോളാർ പ്രദേശത്തുള്ള നിർധനരായ പാവപ്പെട്ടവർക്കും ദിവസ വേതനക്കാർക്കുമാണ് സഹായം നൽകുന്നത്. ഒരു നേരത്തെ ഭക്ഷണം ലഭിക്കുന്നതിന് വേണ്ടി വിഷമിക്കുന്നവരെ കണ്ടതോടെയാണ് ഇരു സഹോദരങ്ങൾക്കും ഇത്തരത്തിലുള്ള നന്മപ്രവർത്തി ചെയ്യുവാനുള്ള മനസ് തോന്നിയത്. എന്നാൽ നന്മപ്രവർത്തിയ്ക്കായി പണം കണ്ടെത്താൻ ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്നാണ് ഭൂമി വിൽക്കാനുള്ള തീരുമാനമെടുത്തത്. ചെറുപ്പത്തിൽ മാതാ പിതാക്കൾ മരിച്ചുപോയ ഇരുവരും വളർന്നത് വാഴക്കൃഷി കൊണ്ടും റിയൽ എസ്റ്റേറ്റ് ബിസിനസുകൊണ്ടും മറ്റുമാണ്.

മാതാ പിതാക്കൾ മരിച്ചതിനെ തുടർന്ന് അമ്മയുടെ ബന്ധുക്കളുടെ സഹായത്താലാണ് ഇരുവരും വളർന്നത്. മറ്റുള്ളവരുടെ കരുതലും സ്നേഹം കൊണ്ടും മാത്രമാണ് ഇന്ന് വളർന്നതെന്നും അതിന്റെ പ്രായശ്ചിത്തമായി മറ്റുള്ളവർക്ക് എന്തെങ്കിലും ചെയ്യണമെന്നും അതിനാണ് ഇപ്പോൾ ഇത്തരത്തിലുള്ള പ്രവർത്തി ചെയ്യുന്നതെന്നും ഇരുവരും പറയുന്നു