പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടുപഠിക്കാൻ കത്തയച്ചു യെച്ചൂരി

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിക്ക് ഉപദേശവുമായി കത്തയച്ചുകൊണ്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരള മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകയാക്കണമെന്ന് കത്തിൽ പറയുന്നുണ്ട്. പ്രധാനമന്ത്രി താങ്കൾക്ക് എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മാതൃക പിന്തുടർന്ന് കൂടെ എന്നും കത്തിൽ ചോദിക്കുന്നുണ്ട്. പ്രധാനമായും മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം ചൂണ്ടി കാട്ടിയായിരുന്നു യെച്ചൂരിയുടെ പരാമർശം.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ യഥാർത്ഥ സാഹചര്യം വ്യെക്തമാക്കാനും ജനങ്ങളുടെ ആത്മ വിശ്വാസം വർധിപ്പിക്കുന്നതിന് വേണ്ടിയും പ്രധാനമന്ത്രി വാർത്താ സമ്മേളനം നടത്തണമെന്ന് യെച്ചൂരി കത്തിൽ പറയുന്നു. മിക്ക രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ വാർത്താ സമ്മേളനം നടത്തുന്നുണ്ടെന്നും കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വാർത്താ സമ്മേളനം നടത്തുന്നുണ്ടെന്നും യെച്ചൂരി കത്തിലൂടെ ചൂണ്ടികാട്ടുന്നു.