രാജ്യത്ത് കൊറോണ വൈറസ് പടരുന്നതിന് ഒരു സമുദായത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മോഹൻ ഭഗവത്

നാഗ്പൂർ: രാജ്യത്ത് കൊറോണ വൈറസ് പടരുന്നതിന് ഒരു സമുദായത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നു ആർ എസ് എസ് സർസംഘ ചാലക് മോഹൻ ഭാഗവത്. രാജ്യത്തെ 130 കോടിയോളം വരുന്ന ജനങ്ങൾ ഒരു കുടുംബക്കാരാണ്. കുറച്ചു പേർ തെറ്റ് കാട്ടിയെന്ന് കരുതി ആ സമുദായത്തെ ആകെ അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ rരാജ്യത്തെ പക്വത ഉള്ള ആളുകൾ മുന്നോട്ട് വരണമെന്നും ആളുകളിലെ ഇത്തരത്തിലുള്ള മുൻവിധികളെ മാറ്റുവാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡൽഹി നിസാമുദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് വൈറസ് സ്ഥിതീകരിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഒരു മതത്തെ മാത്രം കുറ്റപ്പെടുത്തരുതെന്ന് സർ സംഘചാലക് മോഹൻ ഭഗവത് പറഞ്ഞത്. കൂടെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരും ആരോഗ്യ വകുപ്പും മുന്നോട്ട് വെയ്ക്കുന്ന നിർദേശങ്ങൾ രാജ്യത്തെ ജനങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.