ലോക്ക് ഡൗൺ സാമ്പത്തിക നഷ്ടം ; പെട്രോളിനും ഡീസലിനും 5 രൂപ വീതം വർദ്ധിപ്പിച്ചു

കൊഹിമ: ലോക്ക് ഡൗൺ കാരണം സംസ്ഥാനത്തിനുണ്ടായ സാമ്ബത്തിക നഷ്ടം നികത്താൻ പെട്രോളിനും ഡീസലിനും സെസ് ഈടാക്കി നാഗാലാന്‍ഡ് സർക്കാർ. മോട്ടോര്‍ സ്പിരിറ്റ് എന്നിവയ്ക്ക് ആറ് രൂപയും,ഡീസലിനും പെട്രോളിനും അഞ്ച് രൂപയും സെസ് ഇനത്തില്‍ വര്‍ധിപ്പിച്ചു.

ഇന്നലെ അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. നേരെത്തെ അസം സർക്കാർ സമാനമായ നടപടി സ്വീകരിച്ചിരുന്നു പെട്രോളിന് അഞ്ച് രൂപയും ഡീസലിന് ആറു രൂപയുമാണ് ആസാം സർക്കാർ വർധിപ്പിച്ചത്.