കോവിഡ് 19: വിവാഹം മാറ്റിവെച്ചത് രണ്ട് തവണ: ഒടുവിൽ സഹിക്കാൻ വയ്യാതെ വരനും വധുവും ഒളിച്ചോടി

കൊറോണ വൈറസ് കാരണം തങ്ങളുടെ വിവാഹം മാറ്റിവെയ്ക്കേണ്ടി വന്നത് രണ്ട് തവണ. ഒടുവിൽ ക്ഷമകെട്ടപ്പോൾ വരനും വധും കൂടി ഒളിച്ചോടി. കന്യാകുമാരി തിങ്കൾ മാർക്കറ്റിനു സമീപത്തായുള്ള ഗ്രാമത്തിൽ താമസിക്കുന്ന 20 വയസ് പ്രായമുള്ള വധുവായ പെൺകുട്ടിയും നാഗർകോവിൽ താമസിക്കുന്ന 28 കാരനായ യുവാവുമാണ് ഒടുവിൽ ഒളിച്ചോടിയത്. നാല് മാസം മുൻപ് വീട്ടുകാരുടെ അറിവോടെ ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹം മാർച്ച്‌ 15 നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗണും കൊറോണ വൈറസുമെല്ലാം ഇതെല്ലാം തകിടം മറിക്കുകയാണ് ചെയ്തത്.

തുടർന്ന് രണ്ട് വട്ടം വിവാഹം മാറ്റി വെയ്‌ക്കേണ്ടിയും വന്നിരുന്നു. എന്നാൽ കഴിഞ്ഞ ഞായറാഴ്ച പെൺകുട്ടികൾ വീടിനു സമീപത്തായുള്ള തോട്ടത്തിൽ പോയിട്ട് തിരികെ വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയപ്പോളാണ് കത്ത് കണ്ടെടുക്കാനായത്. നിങ്ങൾ വിവാഹം മാറ്റിവെച്ചത് ഞങ്ങളെ വല്ലാതെ വിഷമിപ്പിച്ചു. ഞാൻ വിവാഹം നിശ്ചയിച്ച ആളുടെ കൂടെ പോകുകയാണെന്നുമാണ് കത്തിൽ പറയുന്നത്. വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് കത്ത് ലഭിച്ചത്