കേരളത്തിൽ നിന്നുള്ള അതിഥി തൊഴിലാളികളുമായുള്ള പ്രത്യേക ട്രെയിൻ ആലുവയിൽ നിന്നും വൈകിട്ട് പുറപ്പെടുന്നു

കൊച്ചി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മൂലം കേരളത്തിൽ ഗതാഗതങ്ങളും ട്രെയിനുകളുമെല്ലാം പൂർണ്ണമായി നിർത്തിയിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നും ബുവനേശ്വറിലേക്കുള്ള ആദ്യ ട്രെയിൻ 1200 തൊഴിലാളികളെയും കൊണ്ട് വൈകിട്ട് 6 മണിക്കൂർ തിരിക്കും.

തെലുങ്കാനയിൽ നിന്നും തൊഴിലാളികളെയും കൊണ്ടുള്ള ആദ്യ ട്രെയിൻ ജാർഖണ്ടിലേക്ക് പുറപ്പെട്ടു. 24 കൊച്ചുകൾ ഉള്ള ട്രെയിനിൽ സാമൂഹിക അകലം പാലിച്ചാണ് യാത്രയ്ക്ക് നിർദേശിച്ചിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിൽ പോകണമെന്നുള്ള ആവശ്യം സംബന്ധിച്ച് ഉളള വാർത്ത കുറെ ദിവസങ്ങളായി ചാനലുകളിലും മറ്റും നിറഞ്ഞുനിന്നിരുന്നു.