രാജ്യത്തെ മുസ്ലിങ്ങളെ എതിർക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു മുസ്ലിം രാഷ്ട്രങ്ങളിൽ എത്തുമ്പോൾ അറസ്റ്റ് ചെയ്യണമെന്ന് സക്കീർ നായിക്ക്

ഡൽഹി: മുസ്ലിം മത പ്രഭാഷകനായ സാക്കിർ നായിക്ക് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. രാജ്യത്തെ മുസ്ലിങ്ങളെ എതിർക്കുന്ന അമുസ്ലിങ്ങൾ ഗൾഫ് പോലുള്ള മുസ്ലിം രാഷ്ട്രങ്ങളിൽ എത്തുമ്പോൾ അവരുടെ വിവരങ്ങൾ ശേഖരിച്ചു കള്ളക്കേസിൽ കുടിക്കണമെന്ന് സാക്കിർ നായിക്ക്.

ഇന്ത്യയിൽ നിന്നും മുസ്ലിങ്ങളെ എതിർക്കുന്നവർ ഇസ്ലാമിക രാഷ്ടങ്ങളിൽ എത്തിയാൽ അവരുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ട് അവരെ കള്ളക്കേസുകളിൽ കുടുക്കി അറസ്റ്റ് ചെയ്യാനാണ് സാക്കിർ നായിക് ആവശ്യപ്പെട്ടിരിക്കുന്നത്. പാക് അമേരിക്കൻ മത പ്രഭാഷകനായ യാസിർ ഖാദിയുമായുള്ള വീഡിയോ കോൺഫറൻസിനിടയിലാണ് സാക്കിർ നായിക്ക് വിവാദ പരാമർശം നടത്തിയത്.