തീവ്രവാദം മറയാക്കാൻ ബിജെപിയിൽ ചേർന്ന തീവ്രവാദിയെ എ​ന്‍​ ഐ ​എ അ​റ​സ്റ്റ് ചെ​യ്തു

ശ്രീ​ന​ഗ​ര്‍: തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​നു​മാ​യി ബ​ന്ധ​മു​ള്ള യുവാവിനെ എ​ന്‍​ ഐ ​എ അ​റ​സ്റ്റ് ചെ​യ്തു. മറ്റൊരു മുജാഹിദ്ദീന്‍ തീവ്രവാദിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് താരിഖിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചത്.
ഇയാൾ തീവ്രവാദ പ്രവർത്തങ്ങൾ നടത്തുന്നത് മറയാക്കാൻ ബിജെപിയിൽ ചേർന്നിരുന്നു എന്നാൽ ഇയാളെ 2018 ൽ ബിജെപിയിൽ നിന്ന് പുറത്താക്കിയിരുന്നതായും റിപ്പോർട്ട്.

ഹിസ്ബുൾ തീവ്രവാദികളുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. ജ​മ്മു​വി​ലെ എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ താ​രി​ഖി​നെ ആ​റു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ എത്തിക്കുന്നത് താരിഖ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.