ഇന്ത്യയിൽ ഇത് അസാധാരണം ; സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും കര-നാവിക-വ്യോമസേനാ മേധാവിമാരും മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി : സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും കര-നാവിക-വ്യോമസേനാ മേധാവിമാരും കൂടി മാധ്യമങ്ങളെ കാണുമെന്ന് റിപ്പോർട്ട്. ആദ്യമായാണ് ഇത്തരത്തിൽ സംയുക്ത സേനാ തലനായ ബിപിന്‍ റാവത്ത് സേനാമേധാവിമാര്‍ക്കൊപ്പം മാധ്യമങ്ങളെ കാണുന്നത്. അസാധാരണ സംഭവം ആയതിനാൽ ജനങ്ങൾ ആകാഷയോടെയാണ് ഇതിനെ കാണുന്നത്.

കൊറോണ വൈറസ് മൂലം രാജ്യത്തിൻറെ വിവിധ തലങ്ങളിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സേനാമേധാവിമാരുടെ സംയുക്തവാര്‍ത്താസമ്മേളനം ഗൗരവമുള്ളതാണെന്നാണ് വിലയിരുത്തൽ.