മദ്യപിച്ചാൽ തൊണ്ടയിൽ നിന്നും കൊറോണ വൈറസ് നശിക്കും ; കോൺഗ്രസ്‌ എംഎൽഎ

കൊറോണ വൈറസ് ദിനംപ്രതി ജനങ്ങളിലേക്ക് പകരുമ്പോൾ നിലവിൽ ഒരു വാക്സിനോ മരുന്നോ കൊറോണക്ക് എതിരെ ഫലപ്രദമെന്ന് കണ്ടെത്തിയിട്ടില്ല എന്നാൽ കൊറോണ വൈറസ് പടരുന്നത് ഒഴുവാക്കാൻ സോപ്പ് ഉപയോഗിച്ചും സാനിറ്റൈസർ ഉപയോഗിച്ചും കൈകൾ കഴുകി സൂക്ഷിക്കാൻ ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.

മദ്യം കുടിച്ചാൽ കൊറോണ വരില്ല, കൊറോണ വന്നവർ അത് ഉപയോഗിച്ചാൽ മതി തുടങ്ങിയ വാർത്തകൾ നേരത്തെ തന്നെ ആരോഗ്യ വകുപ്പ് തള്ളി കളഞ്ഞിരുന്നു. എന്നാൽ മദ്യം കോറോണയെ അകറ്റും എന്ന വിചിത്ര വാദവുമായി രംഗത്ത് വന്നിരിക്കുവാണ് രാജസ്ഥാനിലെ കോൺഗ്രസ്‌ എംഎൽഎ ഭാരത് സിംഗ് കുന്ദൻപുര.

മദ്യശാലകൾ തുറക്കണം എന്നും മദ്യം അത് വഴി സർക്കാറിനെ സാമ്പത്തിക നഷ്ടം ഒഴുവാക്കാൻ പറ്റുമെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രി അശോക് ഗ്ലെഹലോട്ടിന് കത്ത് അയച്ചിരിക്കുവാണ് ഇദ്ദേഹം. മദ്യം കൈയിലെ വൈറസിനെ തുടച്ചു നീക്കുന്നത് പോലെ മദ്യം കുടിച്ചാൽ തൊണ്ടയിൽ നിന്നും കൊറോണയെ അകറ്റാം എന്നാണ് അദ്ദേഹം നിലപാട് എടുത്തത്. വ്യാജ മദ്യങ്ങൾ ഒഴുകുന്നത് തടയാൻ എത്രയും വേഗം മദ്യശാലകൾ തുറക്കണം എന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.