തൊഴിലാളികളുടെ അകൗണ്ടിൽ തൊഴിലാളി ദിനത്തിൽ ആയിരം രൂപ നിക്ഷേപിച്ചു യോഗി സർക്കാർ

ലക്‌നൗ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ സംസ്ഥാനത്തെ തൊഴിലാളികളുടെ അകൗണ്ടിലേക്ക് ആയിരം രൂപ നിക്ഷേപിച്ചു ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ മുപ്പത് ലക്ഷം തൊഴിലാക്കികൾക്കാണ് ഇത്തരത്തിൽ തുക നൽകിയത്. 17000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജാണ്‌ പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതിയിലൂടെ ഉത്തർപ്രദേശ് സർക്കാർ തൊഴിലാളികൾക്കായി പ്രഖ്യാപിച്ചിട്ടുള്ളത്.

മാർച്ച്‌ 24 ന് 597000 തൊഴിലാളികളുടെ ബാങ്ക് അകൗണ്ടിൽ ആയിരം രൂപ വീതം സർക്കാർ നൽകിയിരുന്നു. കൂടാതെ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും സൗജന്യ റേഷൻ നൽകുകയും ചെയ്‌തിട്ടുണ്ട്. രാജ്യത്ത് എവിടെ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികൾക്കും തങ്ങളുടെ റേഷൻ കാർഡ് നമ്പർ പറഞ്ഞാൽ റേഷൻ ലഭിക്കുന്ന പദ്ധതിയും യുപി സർക്കാർ നടപ്പാക്കിയിട്ടുണ്ട്.