തബ് ലീഗ് സമ്മേളനത്തിൽ പങ്ക് എടുത്തത് മറച്ചു വെച്ചവർക്ക് പണി കൊടുത്ത് യോഗി ആദിത്യനാഥ്‌

തബ് ലീഗ് സമ്മേളനത്തിൽ പങ്ക് എടുത്ത വിവരം മറച്ചു വെച്ചവർക്ക് പണി കൊടുക്കാൻ യോഗി ആദിത്യനാഥ്‌ സർക്കാർ. സമ്മേളനത്തിൽ പങ്കെടുത്തത് മറച്ച് വെച്ചത് കുറ്റ കൃത്യമായി കണക്കണം എന്നാണ് സർക്കാർ നിലപാട്. കൊറോണ വ്യാപനം ഏറെ ഉള്ള സംസ്ഥാനം കൂടിയാണ് ഉത്തർപ്രദേശ്. പ്രതിരോധ പ്രവർത്തനത്തെ തബ് ലീഗ് സമ്മേളനത്തിന് പോയി വന്നവർ മങ്ങൽ ഏല്പിച്ചു എന്നും അദ്ദേഹം പറയുന്നു.

തബ് ലീഗ് ജമാത്തിന്റെ പങ്ക് കൊറോണ വൈറസ് പടരുന്ന കാര്യത്തിൽ ഉണ്ടെന്നും യോഗി കുറ്റപ്പെടുത്തി. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് യോഗി കാര്യങ്ങൾ വ്യക്തമാക്കിയത്. രോഗം വരുന്നത് കുറ്റം അല്ല പക്ഷേ അത്‌ മറച്ചു വെയ്ക്കുന്നത് തെറ്റാണ് അതും കോറോണ പോലെ ഒരു പകർച്ചവ്യാധി മറച്ചു വെക്കുന്നത്. മറച്ചു വെച്ചവർക്ക് എതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്തു