ഇവിടെ മുസ്ലിങ്ങൾക്ക് വ്യാപാരികൾക്ക് പ്രവേശനമില്ലന്ന് ബോർഡ്, കേസ് എടുത്ത് പോലീസ്

മുസ്ലിം കച്ചവടക്കാർക്ക് ഇവിടെ പ്രവേശനമില്ല എന്ന് ബോർഡ് എഴുതി വെച്ചവർക്ക് എതിരെ കേസ് എടുത്ത് പോലീസ്. ഇൻഡോർ ദേബാൽപൂർ താലൂക്കിലെ പേമാൽപൂർ സ്വദേശികകളാണ് മുസ്ലിം വ്യാപാരിയോം കാ ഗാവോം മേം പ്രവേശ് നിഷേധ് ഹേ എന്ന ബോർഡ് വെച്ചത്.

ഇത്തരം ഒരു പോസ്റ്റർ വെച്ചതിന് കോൺഗ്രസ്‌ മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗ് ഉൾപ്പടെ ഉള്ളവർ പ്രതിധേവുമായി രംഗത്ത് വന്നിരുന്നു. ഇതൊക്കെ ശിക്ഷ കൊടുക്കുവന്ന തെറ്റ് അല്ലെ ? മോദിയുടെ വാക്കുകൾക്ക് എതിരല്ലേ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും പോലീസും ഉത്തരം പറയണം എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. എന്നാൽ സംഭവം അറിഞ്ഞ ഉടനെ പോലീസ് സ്ഥലത്ത് എത്തി പോസ്റ്റർ മാറ്റിയെന്നും കുറ്റക്കാർക്ക് എതിരെ കേസ് എടുത്തെന്നും ഇൻഡോർ ഡെപ്യൂട്ടി ജനറൽ ഓഫ് പോലീസ് ഹരിനാരായണാചാരി മിശ്ര അറിയിച്ചു.