ലോകം മുഴുവൻ കൊറോണാ വൈറസിനെ എതിരെ പട പൊരുതുമ്പോൾ മറ്റുചിലർ ഭീകരവാദത്തിന്റെ വൈറസുകളായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊറോണാ വൈറസെന്ന മഹാമാരിയെ നേരിടുന്നതിനു വേണ്ടി ലോകം മുഴുവൻ ഒറ്റക്കെട്ടായി പോരാടുമ്പോൾ മറ്റു ചിലർ ഇവിടെ ഭീകരവാദത്തിന്റെ വൈറസുകളായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചേരിചേരാ ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പാക്കിസ്ഥാനെതിരെ രൂക്ഷമായ രീതിയിലുള്ള വിമർശനം നടത്തിയത്. പാകിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണന്നും തെറ്റായ വിവരങ്ങൾ നൽകി കൊണ്ട് വ്യാജപ്രചരണങ്ങൾ പാകിസ്ഥാൻ വ്യാപകമായി നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം പാക് തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ജമ്മുകശ്മീരിലെ നിയന്ത്രണരേഖയിൽ നിരന്തരമായി വെടിനിർത്തൽ കരാർ പാകിസ്ഥാൻ ലംഘിക്കുകയാണന്നും രാജ്യങ്ങളെ തമ്മിൽ ശത്രുതയിലാകുന്ന തരത്തിലുള്ള വീഡിയോ സന്ദേശങ്ങളാണ് പാകിസ്ഥാൻ പ്രചരിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. നോമ്പുകാലത്ത് പോലും പാകിസ്ഥാൻ ഇത്തരത്തിലുള്ള നടപടികൾ കാണിക്കുന്നത് എന്നുള്ള കാര്യം മനസ്സിലാക്കണം എന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.